ഈരാറ്റുപേട്ട: പാലായില്‍ സിസ്റ്റര്‍ അമല കൊലക്കേസിലെ പ്രതി സതീഷ് ബാബുവിനെ അരുവിത്തുറ എഫ്.സി.സി പ്രൊവിന്‍ഷ്യല്‍ ഹൗസിലും തിടനാട് എഫ്.സി കോണ്‍വെന്‍റിലും തിടനാട് ചേറ്റുതോട് എസ്.എച്ച് മഠത്തിലും തെളിവെടുപ്പിന് എത്തിച്ചു. തിടനാട്, ചേറ്റുതോട് എസ്.എച്ച് മഠത്തിലെ സിസ്റ്റര്‍ ജോസ് മരിയയെ കൊലപ്പെടുത്തിയതായി പൊലീസിനോട് വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് സതീഷ് ബാബുവിനെ തിടനാട് എത്തിച്ചത്. 2015 ഏപ്രില്‍ 17ന് പുലര്‍ച്ചെ രണ്ടുമണിയോടെ സിസ്റ്റര്‍ ജോസ് മരിയയെ തലക്കടിച്ച് പരുക്കേല്‍പ്പിച്ചതായി പ്രതി പൊലീസില്‍ കുറ്റസമ്മതം നടത്തി. ആരെങ്കിലും അതിക്രമിച്ചു കടന്നതിന്‍െറ സൂചനകളൊന്നും ഇല്ലാതിരുന്ന സംഭവത്തില്‍ സിസ്റ്റര്‍ വീണ് പരുക്കേറ്റതാണെന്നാണ് മഠം അധികൃതര്‍ കരുതിയത്. സതീഷ് ബാബുവിന്‍െറ വെളിപ്പെടുത്തലാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്. ചൊവ്വാഴ്ച വൈകീട്ട് പ്രതിയെ മഠത്തിലത്തെിച്ചു. മഠത്തിനുള്ളില്‍ കയറിയതെങ്ങനെയാമെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.