കൂസലില്ലാതെ കുറ്റകൃത്യങ്ങള്‍ വിവരിച്ച് പ്രതി സതീഷ്ബാബു

പാലാ: സിസ്റ്റര്‍ അമലയെ തലക്കടിച്ച് കൊന്ന കേസില്‍ അറസ്റ്റിലായ സതീഷ്ബാബുവിനെ പാലായിലെ ലിസ്യൂ കാര്‍മലെറ്റ് കോണ്‍വെന്‍റിലത്തെിച്ച് തെളിവെടുത്തു. കൃത്യം നിര്‍വഹിച്ചതും തുടര്‍ന്ന് രക്ഷപ്പെട്ടതും രണ്ടു തവണകളായി കോണ്‍വെന്‍റില്‍ കടന്നതും ഒരു മണിക്കൂറിലേറെ നീണ്ട തെളിവെടുപ്പിനിടെ പ്രതി പൊലീസിന് വിവരിച്ചുകൊടുത്തു. ചൊവ്വാഴ്ച രാവിലെ 11ഓടെ കിടങ്ങൂര്‍ സ്റ്റേഷനില്‍നിന്ന് എത്തിച്ച പ്രതിയുമായി ആദ്യം പൊലീസ് കോണ്‍വെന്‍റിനുള്ളിലേക്ക് കടന്നു. തുടര്‍ന്ന് അമലയെ കൊല്ലുംമുമ്പ് സെപ്റ്റംബര്‍ 13ന് ഇതേ കോണ്‍വെന്‍റിലെ സിസ്റ്റര്‍ ജസീന്തയെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച രീതിയും കോണ്‍വെന്‍റിലേക്ക് പ്രവേശിച്ച രീതിയും വിവരിച്ചു. ആദ്യ ആക്രമണത്തിനുമുമ്പ് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരുന്ന സുഹൃത്തിന് കൂട്ടിരിക്കാനത്തെിയപ്പോള്‍ ആശുപത്രിയുടെ മുകളില്‍നിന്ന് കോണ്‍വെന്‍റിനെ സൂക്ഷ്മം നിരീക്ഷിച്ചിരുന്നു. ഇതിനുശേഷമാണ് ആക്രമണത്തിന് തയാറെടുത്തതെന്ന് ഇയാള്‍ പറഞ്ഞു. രാത്രി കോണ്‍വെന്‍റിന് പിന്‍വശത്തുള്ള വാതില്‍ തള്ളിത്തുറക്കാന്‍ ശ്രമിച്ചെങ്കിലും നടക്കാത്തതിനെ തുടര്‍ന്ന് വാതിലിലും ഇവിടുത്തെ വാട്ടര്‍ കണക്ഷന്‍ പൈപ്പിലുമായി ചവിട്ടിക്കയറി പാരപ്പറ്റിലത്തെി. അവിടെനിന്ന് മൂന്നാംനിലയുടെ ടെറസിലത്തെി ഷീറ്റിനിടയിലൂടെ നുഴഞ്ഞിറങ്ങി കോണ്‍വെന്‍റിന്‍െറ നടുത്തളത്തിലിറങ്ങി. നടുത്തളത്തില്‍നിന്ന് വരാന്തയിലേക്കുള്ള ഗ്രില്ല് അടച്ചിരുന്നില്ല. ഇതുവഴി വരാന്തയിലത്തെി തുടര്‍ന്ന് സ്റ്റെയര്‍കേസിലൂടെ മൂന്നാം നിലയിലത്തെി ജസിന്തയെ തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. സമാന രീതിയിലാണ് 16ന് രാത്രിയും കോണ്‍വെന്‍റില്‍ എത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. കോണ്‍വെന്‍റിന് മുന്നിലത്തെിയ പ്രതി മുന്‍വശത്തെ വാതിലിന് സമീപമുള്ള ഇടനാഴിയിലൂടെ അടുക്കളഭാഗത്തത്തെി ഇവിടെനിന്ന് ഗ്രില്ലില്‍ പിടിച്ചുകയറി കെട്ടിടത്തിന് മുകളിലത്തെി മുമ്പത്തേതുപോലെ നടുത്തളത്തിലിറങ്ങി. വരാന്തയിലേക്കുള്ള ഗ്രില്ല് പൂട്ടിയ ചെറിയ താഴ് വലിച്ചുപൊട്ടിച്ചു. വാരന്തയിലൂടെ മൂന്നാംനിലയിലത്തെിയപ്പോള്‍ സി. അമലയുടെ മുറിയില്‍ വെളിച്ചം കണ്ടു. ഇതിനിടെ സ്റ്റെയര്‍കേസിന് സമീപത്തുള്ള മെയിന്‍ സ്വിച്ചിനടുത്തിരുന്ന ഇരുമ്പ് പിടിയുള്ള കൈത്തൂമ്പയും കൈയിലെടുത്തു. തുറന്നുകിടന്ന സി. അമലയുടെ മുറിയില്‍ വെളിച്ചം കണ്ട പ്രതി അവിടെ കയറുകയായിരുന്നു. ഈ സമയം ബാത്റൂമില്‍നിന്ന് ഇറങ്ങിവന്ന സിസ്റ്ററുടെ തലക്ക് പിന്നിലും തുടര്‍ന്ന് നെറ്റിയിലും അടിച്ചു. ഇതിനുശേഷം തൂമ്പ കഴുകി വൃത്തിയാക്കി യഥാസ്ഥാനത്ത് തിരികെവെച്ചു. ജസീന്തയെ ആക്രമിച്ചത് പട്ടികപോലുള്ള കനമുള്ള വസ്തു ഉപയോഗിച്ചായിരുന്നെന്ന് പ്രതി പറഞ്ഞു. പുറത്തിറങ്ങിയ പ്രതി മഠത്തിന് പിന്നിലുള്ള കുറ്റിക്കാട്ടിലേക്ക് ആയുധം വലിച്ചെറിയുകയും ചെയ്തിരുന്നു. രണ്ടു സംഭവങ്ങളും ചെയ്ത രീതി മുറികളിലത്തെി പ്രതി പൊലീസിന് കാണിച്ചുകൊടുക്കുകയും ചെയ്തു. രണ്ടുതവണയും മഠത്തിനുള്ളില്‍ കടന്ന സതീഷ്ബാബു ആദ്യമേ മഠത്തിന്‍െറ അടുക്കളവാതില്‍ തുറന്നിട്ടിരുന്നു. ഇതുവഴിയാണ് കൃത്യനിര്‍വഹണത്തിന് ശേഷം രണ്ടുപ്രാവശ്യവും പുറത്തിറങ്ങിയതും. സിസ്റ്റര്‍ അമലയുടെ കൊല നടന്ന ദിവസം താഴത്തെ നിലയിലത്തെി മുറിയില്‍നിന്ന് 450രൂപ അപഹരിച്ചതായും പ്രതി സമ്മതിച്ചിട്ടുണ്ട്. കൊലക്കുശേഷം അടുക്കളവാതിലിലൂടെ പുറത്തത്തെിയ പ്രതി ആശുപത്രിക്ക് മുന്നിലെ വഴിയിലൂടെയാണ് രക്ഷപ്പെട്ടത്. പ്രതി മഠത്തില്‍ കടന്ന് നിരീക്ഷണം നടത്തിയ സ്ഥലങ്ങളിലെല്ലാം പൊലീസ് പരിശോധന നടത്തി. തുടര്‍ന്ന് തെളിവെടുപ്പ് പൂര്‍ത്തിയാക്കി പ്രതിയുമായി പൊലീസ് സംഘം മടങ്ങി. ഒരാഴ്ച മുമ്പ് വെള്ളിലാപ്പള്ളി സ്കൂളിന് സമീപമുള്ള മഠത്തിലും പ്രതി ആക്രമണത്തിന് എത്തിയെങ്കിലും ഒരു കന്യാസ്ത്രീ കണ്ട് ബഹളംവെച്ചതോടെ ഓടി രക്ഷപ്പെടുകയായിരുന്നു. അന്വേഷണസംഘം ഇവിടെയുമത്തെി തെളിവെടുത്തു. ചേറ്റുതോട് മഠത്തില്‍ അടുത്തദിവസം തെളിവെടുപ്പ് നടത്തുമെന്നാണ് വിവരം. പ്രതി സതീഷ് ബാബുവുമായി പൊലീസത്തെിയ വിവരമറിഞ്ഞ് നിരവധിയാളുകള്‍ കോണ്‍വെന്‍റിന് സമീപം തടിച്ചുകൂടിയിരുന്നു. വന്‍ സുരക്ഷാ സന്നാഹവും ഇവിടെ ഒരുക്കിയിരുന്നു. പാലാ ഡിവൈ.എസ്.പി സുനീഷ് ബാബുവിന്‍െറ നേതൃത്വത്തില്‍ പാലാ സി.ഐ ബാബു സെബാസ്റ്റ്യന്‍, രാമപുരം സി.ഐ ഇമ്മാനുവല്‍ പോള്‍, ഈരാറ്റുപേട്ട സി.ഐ സി.ജി. സനല്‍കുമാര്‍ എന്നിവരുള്‍പ്പെടുന്ന അമ്പതംഗ സംഘമാണ് പ്രതിക്കൊപ്പമുണ്ടായിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.