കോട്ടയം: ഓപറേഷന്‍ ഗുരുകുലയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വിറ്റയാള്‍ പൊലീസ് പിടിയില്‍. കോട്ടയം ചന്തക്കവലക്ക് സമീപം അനധികൃതകടയുടെ മറവില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വിറ്റ പാറപ്പാടം വേളൂര്‍ നാലുകണ്ടത്തില്‍ മുഹമ്മദ് കുഞ്ഞിനെയാണ് (65) ഷാഡോ പൊലീസ് പിടികൂടിയത്. തമിഴ്നാട് സ്വദേശി ചെട്ടിയാര്‍ എന്നയാളില്‍നിന്നുമാണ് ഇയാള്‍ പുകയില ഉല്‍പന്നങ്ങള്‍ വാങ്ങുന്നത്. ആഴ്ചയില്‍ രണ്ടുദിവസം സാധനങ്ങള്‍ ചെട്ടിയാര്‍ എത്തിച്ചുകൊടുക്കുകയാണ് പതിവ്. മൂന്നു രൂപക്ക് വാങ്ങുന്ന പുകയില ഉല്‍പന്നങ്ങള്‍ 35 രൂപക്കാണ് വിറ്റിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ നേരത്തേയും പുകയില ഉല്‍പന്നങ്ങള്‍ വിറ്റതിന് പൊലീസ് പിടികൂടിയിട്ടുണ്ട്. എന്നാല്‍, പുറത്തിറങ്ങിയ ഇയാള്‍ പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിലൂടെ ലഭിക്കുന്ന ലാഭം ഉപേക്ഷിക്കാന്‍ തയാറാകാതെ വില്‍പന തുടരുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി.എസ്. സതിഷ് ബിനോയുടെ നിര്‍ദേശാനുസരണം മയക്കുമരുന്ന്-നിരോധിത പുകയില ഉല്‍പന്ന മാഫിയക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിന്‍െറ ഭാഗമായാണ് പരിശോധന നടത്തിയത്. കോട്ടയം ഡിവൈ.എസ്.പി വി. അജിത്, വെസ്റ്റ് സി.ഐ ഗിരീഷ് പി. സാരഥി, എസ്.ഐ ടി.ആര്‍. ജിജു, അഡീഷനല്‍ എസ്.ഐ ജയകുമാര്‍, സീനിയര്‍ സി.പി.ഒ ബാബുരാജ്, ഷാഡോ പൊലീസ് സംഘാഗങ്ങളായ പി.എന്‍. മനോജ്, പ്രതീഷ് രാജ് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.