അള്‍ട്രസൗണ്ട് സ്കാനിങ് വിഭാഗം പ്രവര്‍ത്തനം ഉച്ചവരെ; രോഗികള്‍ വലയുന്നു

ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അള്‍ട്രാസൗണ്ട് സ്കാനിങ് വിഭാഗം പ്രവര്‍ത്തനം ഉച്ചവരെ മാത്രമായതിനാല്‍ രോഗികള്‍ വലയുന്നു. ഉദരസംബന്ധമായ രോഗങ്ങളും മറ്റും ബാധിച്ച് എത്തുന്നവര്‍ക്ക് അള്‍ട്രസൗണ്ട് സ്കാനിങ് അടിയന്തരമാണ്. ആയിരക്കണക്കിന് രോഗികളുള്ള മെഡിക്കല്‍ കോളജില്‍ അള്‍ട്രസൗണ്ട് സംവിധാനം ഉച്ചയോടെ അടച്ചുപൂട്ടുന്ന സ്ഥിതിയാണ് ഇപ്പോള്‍. രോഗികളുടെ ബാഹുല്യം കാരണം രോഗികള്‍ക്ക്് അല്‍ട്രസൗണ്ട് സ്കാനിങ്ങിനുള്ള തീയതി നല്‍കിവിടുകയാണ് ചെയ്യുന്നത്. അടിയന്തരമായി ചികിത്സ ആവശ്യമുള്ളവര്‍ സ്കാനിങ്ങിന് ആഴ്ചകളോളം കാത്തിരിക്കേണ്ട സ്ഥിതിയാണ്. ഇതു രോഗിയുടെ സ്ഥിതി വഷളാക്കുന്നതിന് കാരണമാകുന്നുണ്ട്. എന്നാല്‍, സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവര്‍ ഡോക്ടര്‍ നിര്‍ദേശിക്കുമ്പോള്‍ തന്നെ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിച്ച് സ്കാനിങ് നടത്തുന്നു. സ്വകാര്യ സ്ഥാപനങ്ങളില്‍ പോയി സ്കാന്‍ ചെയ്യാന്‍ പണമില്ലാത്തവര്‍ ആഴ്ചകളോളം കാത്തിരിക്കേണ്ടി വരുന്നു. അള്‍ട്രാസൗണ്ട് സ്കാനിങ് വിഭാഗം 24 മണിക്കൂറും പ്രവര്‍ത്തിപ്പിച്ചാല്‍ രോഗികള്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവരില്ല. ഒരുദിവസം തന്നെ കുടുതല്‍ പേര്‍ക്ക് സ്കാനിങ് നടത്താനും സാധിക്കും. പ്രശ്നപരിഹാരത്തിന് അടിയന്തര നടപടി വേണമെന്നാണ് രോഗികളുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.