കോട്ടയം: ഹൃദയാരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് കാരിത്താസ് ആശുപത്രിയുടെയും അപ്പെക്കിന്‍െറയും ആഭിമുഖ്യത്തില്‍ ‘സഹൃദയ കാരിത്താസ്’ എന്ന പേരില്‍ റോഡ് ഷോ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 8.30ന് കാരിത്താസ് കാമ്പസില്‍നിന്ന് ആരംഭിക്കുന്ന റോഡ്ഷോ സിനിമാതാരം മിയ ഫ്ളാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് ഏറ്റുമാനൂര്‍, പാലാ, ഈരാറ്റുപേട്ട, കറുകച്ചാല്‍, പൊന്‍കുന്നം, ചങ്ങനാശേരി എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് വൈകീട്ട് 6.30ന് കോട്ടയത്ത് സമാപിക്കും. തുടര്‍ന്ന് ചേരുന്ന സമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ ഭാഗമായി മോക്ഡ്രില്‍, ലഘുലേഖ വിതരണം, സംവാദം, സംഗീത പരിപാടി എന്നിവ നടക്കും. ബുധനാഴ്ച കുറുപ്പന്തറ, മുട്ടുചിറ, കടുത്തുരുത്തി, കുറവിലങ്ങാട്, കുര്യനാട്, ഉഴവൂര്‍, കിടങ്ങൂര്‍ പ്രദേശങ്ങള്‍ സഞ്ചരിച്ച് കാരിത്താസ് കാമ്പസില്‍ റോഡ്ഷോ സമാപിക്കും. ഹൃദയസ്തംഭനമുണ്ടാകുന്നയാള്‍ക്ക് കാര്‍ഡിയോ പള്‍മണറി റിസസിറ്റേഷന്‍, ഹൃദയത്തിന്‍െറ താളവേഗം നിയന്ത്രിക്കുന്ന ഓട്ടോമാറ്റിക് എക്സ്റ്റേണല്‍ ഡിഫ്രിബിലേറ്റര്‍ യന്ത്രം ഏങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുന്ന ക്ളാസും ഉണ്ടാകും. വാര്‍ത്താസമ്മേളനത്തില്‍ ഫാ.ബോബന്‍ വട്ടംപുറത്ത്, ഡോ. ജോണി ജോസഫ്, ഡോ. രാജേഷ് രാമന്‍കുട്ടി, ജയേഷ് തമ്പാന്‍, ഷിബുപീറ്റര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.