സ്കൂള്‍ കെട്ടിടത്തിന്‍െറ ഭിത്തി ഇടിഞ്ഞുവീണു

രാമപുരം: മാനത്തൂര്‍ സെന്‍റ് ജോസഫ് ഹൈസ്കൂള്‍ റോഡിനോട് ചേര്‍ന്നുള്ള കെട്ടിടത്തിന്‍െറ ഒരുഭാഗത്തെ ഭിത്തിയാണ് ഇടിഞ്ഞുവീണത്. തിങ്കളാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. ഇടിഞ്ഞു വീണ കെട്ടിടത്തില്‍നിന്ന് ക്ളാസ് മുറികള്‍ സമീപകാലത്ത് മറ്റു കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. അതിനാല്‍ വന്‍ദുരന്തം ഒഴിവായി. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന ഹൈവേയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ കെട്ടിടത്തിന്‍െറ അടിഭാഗത്തെ മണ്ണ് മാറ്റിയതിനാല്‍ വെള്ളം കെട്ടിനിന്നതാണ് ഭിത്തി ഇടിയുവാന്‍ കാരണമെന്ന് കരുതുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.