പാലാ: വലവൂര്‍ സര്‍വിസ് സഹകരണ ബാങ്കിന്‍െറ വള്ളിച്ചിറ ശാഖ ആധുനിക രീതിയില്‍ നവീകരിച്ച കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. മന്ത്രി കെ.എം. മാണി ഉദ്ഘാടനം നിര്‍വഹിച്ചു. നിര്‍ധന രോഗികള്‍ക്ക് ബാങ്ക് ഏര്‍പ്പെടുത്തിയ ജീവകാരുണ്യ ചികിത്സാ സഹായ പദ്ധതി എല്ലാ വിഭാഗം ആളുകളെയും ഉള്‍പ്പെടുത്തി വിപുലീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യോഗത്തില്‍ ബാങ്ക് പ്രസിഡന്‍റ് ഫിലിപ്പ് കുഴികുളം അധ്യക്ഷത വഹിച്ചു. ജോയി എബ്രഹാം എം.പി സ്ട്രോങ് റൂം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്‍റ് കുര്യന്‍ ജോയി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം സജി മഞ്ഞക്കടമ്പില്‍ ആദ്യ നിക്ഷേപം സ്വീകരിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ജോര്‍ജ് നടയത്ത് കൗണ്ടറിന്‍െറയും സഹകരണ ജോയന്‍റ് രജിസ്ട്രാര്‍ എന്‍. പ്രസന്നവര്‍മ ലോക്കറിന്‍െറയും ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്‍റ് എസ്. കൃഷ്ണന്‍കുട്ടിനായര്‍, സെക്രട്ടറി ജേക്കബ് പാമ്പയ്ക്കല്‍, സഹകരണ വെല്‍ഫെയര്‍ ബോര്‍ഡ് അംഗം ചാള്‍സ് ആന്‍റണി, ജോണ്‍സണ്‍ പുളിക്കീല്‍, സഹകരണ അസി. രജിസ്ട്രാര്‍ കെ.എസ്. ജയപ്രകാശ്, സഹകരണ അസി. ഡയറക്ടര്‍ മോളി വര്‍ഗീസ്, പഞ്ചായത്ത് അംഗങ്ങളായ കെ.പി. കൃഷ്ണന്‍കുട്ടിനായര്‍, ജോസ് മാത്യു , ഷീല ബാബു, അഗസ്റ്റിന്‍ ജോസഫ് , ബെന്നി മുണ്ടന്താനം, എം.പി. രാമകൃഷ്ണന്‍നായര്‍, ഇ.കെ. അനില്‍കുമാര്‍, ശാരദക്കുഞ്ഞമ്മ, ബിനോയി മാനുവല്‍, എം.കെ. അജിമോന്‍, ലിസി ജോസ്, ലിസമ്മ ബോസ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.