വടക്കേക്കരയില്‍ റെയില്‍വേ മേല്‍പാലം വേണമെന്ന ആവശ്യം ശക്തം

ചങ്ങനാശേരി: വടക്കേക്കര റെയില്‍വേ ലെവല്‍ ക്രോസില്‍ മേല്‍പാലം വേണമെന്ന ആവശ്യം ശക്തമാകുന്നു. പാലാത്രചിറയില്‍നിന്ന് വാഴൂര്‍ റോഡില്‍ കുരിശുംമൂട് ഭാഗത്തേക്കും വാഴൂര്‍ ഭാഗത്തേക്കും വാഹനങ്ങള്‍ കടന്നുപോവുന്നതിനുള്ള സമാന്തര റോഡാണ് ഈ കണ്ണംപേരൂര്‍ചിറ-കുരിശുംമൂട് റോഡ്. വടക്കേക്കര ലെവല്‍ക്രോസില്‍ മേല്‍പാലം വരുന്നതോടെ നഗരത്തിലെ വാഹനത്തിരക്ക് പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയും. ചത്തെിപ്പുഴ ക്രിസ്തുജ്യോതി സ്ഥാപനങ്ങള്‍, സെന്‍റ് തോമസ് ആശുപത്രി, വാഴപ്പള്ളി പഞ്ചായത്ത് ഓഫിസ് എന്നിവിടങ്ങളിലേക്ക് ഈ മേല്‍പാലം വരുന്നതോടെ സമയലാഭവും ദൂരലാഭവും ഉണ്ടാകുമെന്നാണ് നാട്ടുകാര്‍ പറയുന്നു. റെയില്‍പാത ഇരട്ടിപ്പിക്കല്‍ പൂര്‍ണമാകുന്നതോടെ ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതവും ഇരട്ടിയാകുന്നതോടെ അതോടെ ലെവല്‍ക്രോസുകള്‍ ഗതാഗതത്തിന് തുറന്നു കൊടുക്കുന്നതിനുള്ള സമയം കുറയുമെന്നാണ് നാട്ടുകാര്‍ ആശങ്കപ്പെടുന്നത്. അതുകൊണ്ട് പ്രദേശവാസികള്‍ക്കും മറ്റു യാത്രക്കാര്‍ക്കും പ്രയോജപ്രദമാകുന്ന തരത്തില്‍ പാത ഇരട്ടിപ്പിക്കലിനൊപ്പം പുതിയ മേല്‍പാലം കൂടി നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇത് സംബന്ധിച്ച് വടക്കേക്കര ജനശ്രീ സുസ്ഥിര വികസന മിഷന്‍ നേതൃത്വത്തില്‍ റെയില്‍വേ മന്ത്രി, എം.പി, എം.എല്‍.എ എന്നിവര്‍ക്ക് നിവേദനം നല്‍കി. ചെയര്‍മാന്‍ വര്‍ഗീസ് ആന്‍റണി അധ്യക്ഷത വഹിച്ചു. ഷാജി മറ്റത്തില്‍, ജോര്‍ജ് വര്‍ഗീസ്, പി.എം. തോമസ്, ആര്‍. തങ്കമണി എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.