പെരുവ-ശാന്തിപുരം–ഇലഞ്ഞി റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി സര്‍വിസ്

കടുത്തുരുത്തി: പെരുവ-ശാന്തിപുരം-ഇലഞ്ഞി റൂട്ടില്‍ ചൊവ്വാഴ്ച മുതല്‍ കെ.എസ്.ആര്‍.ടി.സി പുതിയ ബസ് സര്‍വിസ് ആരംഭിക്കും. രാവിലെ 8.30ന് ശാന്തിപുരം പള്ളി ജങ്ഷനില്‍ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ സര്‍വിസിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കും. വൈക്കം-കൂത്താട്ടുകുളം, തൊടുപുഴ-വൈക്കം സര്‍വിസുകളാണ് നടത്തുന്നത്. ഞീഴൂര്‍-ഇലഞ്ഞി റൂട്ടിലൂടെ പുതിയ സര്‍വിസ് ആരംഭിക്കാനുള്ള നടപടി തുടങ്ങിയതായും അധികൃതര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.