തലയോലപ്പറമ്പ്: ദേവസ്വം ബോര്‍ഡ് കോളജില്‍ മലയാള വിഭാഗം നേതൃത്വത്തില്‍ യു.ജി.സി സഹായത്തോടെ നടക്കുന്ന ത്രിദിന മലയാള സെമിനാറിന് ചൊവ്വാഴ്ച തുടക്കമാകും. ‘ന്യൂ ജനറേഷന്‍ സിനിമയിലെ സാംസ്കാരിക വിനിമയം’ വിഷയത്തെ ആസ്പദമാക്കി നടത്തുന്ന സെമിനാറില്‍ സിനിമ സാഹിത്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.രാവിലെ ഒമ്പതിന് കോളജ് ഓഡിറ്റോറിയത്തില്‍ തിരക്കഥാകൃത്ത് ജോണ്‍പോള്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പല്‍ ഡോ. ബി. പത്മനാഭപിള്ള അധ്യക്ഷത വഹിക്കും.വൈക്കം മുഹമ്മദ് ബഷീറിന്‍െറ പുത്രന്‍ അനീസ് ബഷീര്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് ‘സിനിമയിലെ സാസ്കാരിക വിനിമയം’ വിഷയത്തെ സംബന്ധിച്ച് ജോണ്‍പോള്‍ പ്രബന്ധം അവതരിപ്പിക്കും. 12ന് ‘സിനിമയിലെ പ്രവണതകള്‍ പരിസരവും സാധ്യതയും’ വിഷയത്തെ ആസ്പദമാക്കി എം.ജി സര്‍വകലാശാല സ്കൂള്‍ ഓഫ് ലെറ്റേഴ്സിലെ ഡോ.കെ.എസ്. രാധകൃഷ്ണന്‍ പ്രബന്ധം അവതരിപ്പിക്കും. ഉച്ചകഴിഞ്ഞ് ‘സൃഷ്ടിയും സ്രഷ്ടാവും എന്‍െറ സിനിമ’ എന്നതിനെക്കുറിച്ച് ചലച്ചിത്ര സംവിധായകന്‍ സുദേവന്‍ വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തും.രണ്ടാം ദിവസമായ ബുധനാഴ്ച രാവിലെ 9.30ന് ‘ന്യൂജനറേഷന്‍ സിനിമയിലെ കലഹവും രാഷ്ട്രീയവും’ വിഷയത്തെ സംബന്ധിച്ച് ഡോ. ജോസ് കെ. മാനുവല്‍ പ്രബന്ധം അവതരിപ്പിക്കും. ഡോ. അംബിക എ. നായര്‍ മോഡറേറ്റര്‍ ആകും. 11ന് തിരൂര്‍ മലയാള സര്‍വകലാശാല പ്രഫസര്‍ ഡോ. ടി. അനിതാകുമാരി ‘സ്ത്രീ സ്വത്വാവിഷ്കാരം ന്യൂജനറേഷന്‍ സിനിമയില്‍’ എന്നതിനെ സംബന്ധിച്ച് പ്രബന്ധം അവതരിപ്പിക്കും. ഡോ.എസ്. ലാലിമോള്‍ അധ്യക്ഷത വഹിക്കും. 2015ലെ ചലച്ചിത്ര അവാര്‍ഡ് ജേതാവ് സിദ്ധാര്‍ഥ് ശിവയുടെ 101 ചോദ്യങ്ങള്‍ പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് സിദ്ധാര്‍ഥശിവയുമായി വിദ്യാര്‍ഥികളുടെ സംവാദം.സമാപന ദിവസമായ ഒക്ടോബര്‍ ഒന്നിന് രാവിലെ 9.30ന് അനന്തപത്മനാഭന്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് ‘ദൃശ്യഭാഷയുടെ വര്‍ത്തമാനം’ എന്ന വിഷയത്തെ സംബന്ധിച്ച് മധുര കാമരാജ് യൂനിവേഴ്സിറ്റി അസി. പ്രഫ. ഡോ. ടി. ജിതേഷ് പ്രബന്ധം അവതരിപ്പിക്കും. പ്രഫ. ആര്‍.ജി. രാഗി മോഡറേറ്റര്‍ ആകും. ഉച്ചക്ക് 12ന് ‘മലയാള സിനിമയിലെ മാറുന്ന ഗാനസങ്കല്‍പം’ വിഷയത്തെ സംബന്ധിച്ച് ഡോ. ആര്‍. അനിത പ്രബന്ധം അവതരിപ്പിക്കും. പ്രഫ. പി. പ്രിയമോള്‍ മോഡറേറ്റര്‍ ആകും. ഉച്ചക്ക് 1.30ന് ‘മലയാള സിനിമയിലെ നായികമാര്‍’ വിഷയത്തെക്കുറിച്ച് എഴുത്തുകാരി ഡോ. എസ്. ശാരദക്കുട്ടി പ്രബന്ധം അവതരിപ്പിക്കും. പ്രഫ. മഞ്ജു വി. മോഡറേറ്റര്‍ ആകും. മൂന്നിന് മലയാള ചലച്ചിത്രത്തിന്‍െറ വാതില്‍പുറ ശില്‍പി പി.എന്‍. മേനോനെക്കുറിച്ചുള്ള ഡോക്യുമെന്‍ററി പ്രദര്‍ശനം. വൈകീട്ട് 4.15ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. ബി. പത്മനാഭപിള്ള അധ്യക്ഷത വഹിക്കും. പ്രമോദ് പയ്യന്നൂര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.