കേരള കോണ്‍ഗ്രസ് –എസ് ഇടതുപക്ഷ മുന്നണിയില്‍ മത്സരിക്കുമെന്ന് ഷോണ്‍ ജോര്‍ജ്

കാഞ്ഞിരപ്പള്ളി: തദ്ദേശതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സെക്കുലര്‍ പാര്‍ട്ടി ഇടതുപക്ഷ മുന്നണിയില്‍ മത്സരിക്കുമെന്ന് യൂത്ത്ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി ഷോണ്‍ ജോര്‍ജ്. കേരള കോണ്‍ഗ്രസ് സെക്കുലര്‍ കപ്പാട് മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഒന്ന്, രണ്ട് വാര്‍ഡുകളിലെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബേബിച്ചന്‍ കപ്പലുമാക്കല്‍ അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് സെക്കുലര്‍ ഒന്നാം വാര്‍ഡ് പ്രസിഡന്‍റയി ജോഷി കപ്പിയാങ്കല്‍, ബാബു കപ്പിയാങ്കല്‍ (സെക്ര.), ഷാജി കാവുകുളം (ജോ. സെക്ര), വില്‍സണ്‍ കപ്പിയാങ്കല്‍ (വൈസ് പ്രസി.), റെജി തുരുത്തിയില്‍ (ട്രഷ.), ജിമ്മി കുന്നത്തുപുരയിടം (നിയോജകമണ്ഡലം കമ്മിറ്റി അംഗം) എന്നിവരെയും രണ്ടാം വാര്‍ഡ് കമ്മിറ്റിയിലേയ്ക്ക് ജോണ്‍സണ്‍ കപ്പാട് പ്രസിഡന്‍റായും ജോണി പന്തപ്ളാക്കല്‍ (സെക്ര.), ബിജു വെട്ടിക്കല്‍ (വൈസ് പ്രസി.), ജോജി ഇലഞ്ഞിമറ്റം (ട്രഷ.), പാപ്പച്ചന്‍ ഇലഞ്ഞിമറ്റം, സോണി കപ്പാട് (ജോ. സെക്ര.), ബേബിച്ചന്‍ കപ്പലുമാക്കല്‍, ജയിംസ് പള്ളിവാതുക്കല്‍ എന്നിവരെ നിയോജകമണ്ഡലം കമ്മിറ്റിയിലേക്കും തെരഞ്ഞെടുത്തു. യൂത്ത് ഫ്രണ്ട് സെക്കുലര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആന്‍റണി മാര്‍ട്ടിന്‍, റിജോ വാളാന്തറ, ഷാജി കൊച്ചേടം, വിമല ജോസഫ്, ജോസ് തെക്കേമുറി, ബിജു പനയ്ക്കല്‍, വില്‍സണ്‍ പ്ളാത്തോട്ടം, ബിജു വെട്ടിക്കല്‍, ജോസ് പാലക്കുടിയില്‍, ഷാജി ജോസഫ് കാവുംപുറത്ത് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.