എരുമേലി: ശ്രീനിപുരം കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ടം ഉദ്ഘാടനം നിര്‍വഹിച്ചു. എരുമേലി ഗ്രാമപഞ്ചായത്ത് 23ാം വാര്‍ഡില്‍ ശ്രീനിപുരം മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ജില്ലാ-ബ്ളോക്-ഗ്രാമപഞ്ചായത്തുകളുടെ സംയുക്ത സഹകരണത്തോടെ നടപ്പാക്കിയതാണ് പദ്ധതി. ഗ്രാമപഞ്ചായത്ത് ഫണ്ടില്‍നിന്ന് 40.25 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് ഫണ്ടില്‍നിന്ന് 7.30 ലക്ഷം രൂപയും വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. ഗ്രാമപഞ്ചായത്ത് ഫണ്ടില്‍നിന്ന് അനുവദിച്ച തുക വിനിയോഗിച്ചു നിര്‍മിച്ച കുളത്തില്‍നിന്ന് കുടിവെള്ളം മോട്ടോര്‍ സ്ഥാപിച്ച് ജലവിതരണക്കുഴലുകള്‍ വഴി ടാങ്കില്‍ എത്തിച്ച് വിതരണം നടത്തുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഗ്രാമപഞ്ചായത്ത് അംഗം ടി.പി. തൊമ്മി അധ്യക്ഷത വഹിച്ച യോഗത്തിലാണ് പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. പി.എ. സലീം നിര്‍വഹിച്ചത്. ബ്ളോക് പഞ്ചായത്ത് അംഗം ടി.എസ്. കൃഷ്ണകുമാര്‍, പാസ്റ്റര്‍ ജോഷി, ഷാജി എന്നിവര്‍ സംസാരിച്ചു. കുടിവെള്ള വിതരണ പദ്ധതി നടപ്പാക്കിയതില്‍ സാങ്കേതിക തകരാറുകള്‍ അനവധിയാണെന്നും ജനങ്ങള്‍ക്കുവേണ്ട വിധത്തില്‍ പദ്ധതി പ്രയോജനപ്പെടുത്തുന്നതില്‍ ബന്ധപ്പെട്ടവര്‍ വീഴ്ച വരുത്തിയെന്നും ആരോപിച്ചാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി ഉദ്ഘാടന സ്ഥലത്തത്തെിയത്. ഇതിനിടെ തറക്കല്ലിടല്‍ നിര്‍വഹിക്കാതെ പദ്ധതിയുടെ ഉദ്ഘാടനം നടത്തിയതായി ജില്ലാ പഞ്ചായത്ത് അംഗം പ്രഖ്യാപിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള യു.ഡി.എഫ്, എല്‍.ഡി.എഫ് വിഭാഗങ്ങളുടെ തന്ത്രമാണ് ഉദ്ഘാടന പരിപാടിയെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ പറഞ്ഞു. കെ.ആര്‍. സോജി, ഹരികൃഷ്ണന്‍, സി.ആര്‍. അനില്‍, വി.ആര്‍. രതീഷ് എന്നിവര്‍ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വാര്‍ഡില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വരുന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് നേട്ടമുണ്ടാക്കും എന്ന ആശങ്ക നിമിത്തം ഒരുകൂട്ടം ബി.ജെ.പി പ്രവര്‍ത്തകര്‍ കുടിവെള്ള വിതരണ പദ്ധതിയുടെ ഉദ്ഘാടനം തടസ്സപ്പെടുത്താന്‍ ശ്രമിച്ചത് പ്രതിഷേധാര്‍ഹമാണെന്നും ഇത് വാര്‍ഡിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഗ്രാമപഞ്ചായത്ത് അംഗം ടി.പി. തൊമ്മി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.