കോട്ടയം: സംസ്കൃതം രാജ്യത്തെ ഭാഷകളുടെ മാതാവാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഏഴാമത് സംസ്ഥാന സംസ്കൃത ദിനാഘോഷം കോട്ടയം മാമന്‍ മാപ്പിള ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാം ഉള്‍ക്കൊള്ളുന്ന പ്രൗഢ ഭാഷയാണ് സംസ്കൃതം. സംസ്കൃതത്തില്‍നിന്ന് മറ്റെല്ലാഭാഷകളും നിരവധി വാക്കുകള്‍ കടമെടുത്തിട്ടുണ്ട്. മലയാളത്തിലും സംസ്കൃതത്തില്‍നിന്ന് ധാരാളം വാക്കുകള്‍ കടമെടുത്തിട്ടുണ്ട്. സംസ്കൃതത്തിന്‍െറ ഉപയോഗം വര്‍ധിപ്പിക്കാന്‍ ലളിതമായ സമീപനമുണ്ടാകണം. ഒന്നാം ക്ളാസുമുതല്‍ 12ാം ക്ളാസുവരെ സര്‍ക്കാര്‍ സംസ്കൃത പഠനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പഞ്ചായത്ത് പ്രിഡന്‍റ് നിര്‍മല ജിമ്മി അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ കെ.ആര്‍.ജി. വാര്യര്‍ അനുമോദനപ്രഭാഷണം നടത്തി. പൊതു വിദ്യാഭ്യാസ വകുപ്പ് ജോയന്‍റ് ഡയറക്ടര്‍ അനില ജോര്‍ജ് ആമുഖ പ്രഭാഷണം നടത്തി. പ്രഭാവര്‍മ മുഖ്യപ്രഭാഷണവും ഡോ. സി.കെ. ജയന്തി സംസ്കൃതദിന സന്ദേശവും നല്‍കി. പ്രഫ. എസ്. നാരായണക്കുറുപ്പിനെ ചടങ്ങില്‍ ആദരിച്ചു. സംസ്ഥാനതല സംസ്കൃതോത്സവത്തില്‍ സമസ്യപൂരണം, കഥ, ഉപന്യാസ രചനകളില്‍ വിജയികളായ 15 അധ്യാപകര്‍ക്കുള്ള പുരസ്കാരം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുധാകുര്യന്‍ വിതരണം ചെയ്തു. കോട്ടയം എം.ഡി സ്കൂളിലെ ഗോപിക പ്രസന്നന്‍ സംസ്കൃത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭാ ക്ഷേമകാര്യസമിതി ചെയര്‍മാന്മാരായ അനീഷാ തങ്കപ്പന്‍, ടിനോ കെ. തോമസ്, കൗണ്‍സിലര്‍മാരായ എന്‍.എസ്. ഹരിശ്ചന്ദ്രന്‍, വി.കെ. അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ഡി.ഡി.ഇ ഇന്‍-ചാര്‍ജ് പി.പി. പോള്‍ സ്വാഗതവും സി.ആര്‍. ഹരികുമാര്‍ നന്ദിയും പറഞ്ഞു. സംസ്കൃത ദിനത്തോടനുബന്ധിച്ച് എം.ഡി സെമിനാരി സ്കൂളില്‍ നിന്നാരംഭിച്ച സംസ്കൃത സന്ദേശയാത്ര മാമ്മന്‍ മാപ്പിള ഹാളില്‍ സമാപിച്ചു. മധ്യമചരിതം സംസ്കൃത നാടകവും അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.