കോട്ടയം: സിസ്റ്റര്‍ അമല കൊലപാതക കേസില്‍ അറസ്റ്റിലായ കാസര്‍കോട് മുന്നാട് കുറ്റിക്കോല്‍ മെഴുവാതട്ടുങ്കല്‍ സതീഷ് ബാബു (സതീഷ് നായര്‍-38) ഒളിവില്‍ കഴിഞ്ഞ ഹരിദ്വാറില്‍നിന്ന് സഹോദരനെ ഫോണില്‍ വിളിച്ചു. ഹരിദ്വാര്‍ അയ്യപ്പമന്ദിരം ഗെസ്റ്റ് ഹൗസില്‍ താമസിക്കാന്‍ അവസരം നല്‍കിയ തിരുവനന്തപുരം സ്വദേശി സത്യന്‍െറ മൊബൈല്‍ ഫോണില്‍നിന്നായിരുന്നു കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ഡ്രൈവറായ ജ്യേഷ്ഠനെ വിളിച്ചത്. സൈബര്‍ സെല്‍ ചോര്‍ത്തിയ ഫോണ്‍ സംഭാഷണത്തില്‍ പൊലീസ് അന്വേഷിച്ചുവന്നുവെന്ന് സഹോദരന്‍ അറിയിച്ചപ്പോള്‍ സതീഷ് പരിഭ്രാന്തനാകുന്നത് വ്യക്തമാണ്. നാലു മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഫോണ്‍ സംഭാഷണവും ക്ഷേത്രത്തിലെ പൂജാരി അയച്ച എസ്.എം.എസ് സന്ദേശവുമാണ് പ്രതിയെ കണ്ടത്തൊന്‍ അന്വേഷണ സംഘത്തിന് തുണയായത്. ഫോണ്‍ സംഭാഷണത്തില്‍ താനൊരു ഗുലുമാലും ചെയ്തിട്ടില്ളെന്ന് സതീഷ് അവകാശപ്പെടുന്നുണ്ട്. ഹരിദ്വാര്‍ വരെ വന്നതാണെന്ന് പറയുന്ന സതീഷ് ഇവിടെ എത്തിയപ്പോള്‍ തട്ടുകേട് പറ്റിയെന്നും പറയുന്നു. പഴ്സ് പോക്കറ്റടിച്ചുപോയെന്നും പറയുന്നതായി സംഭാഷണത്തിലുണ്ട്. നിന്നെ അന്വേഷിച്ച് 10 പ്രാവശ്യം പൊലീസ് വന്നുവെന്ന് സഹോദരന്‍ പറഞ്ഞപ്പോള്‍ പരിഭ്രാന്തനാകുന്നു. കോട്ടയത്തുനിന്നാണ് പൊലീസ് വന്നതെന്ന് പറഞ്ഞപ്പോള്‍ എന്തിനാണെന്ന് അറിയില്ളെന്നായിരുന്നു ഇയാളുടെ മറുപടി. വീട്ടില്‍ വന്നോയെന്നും ചോദിക്കുന്നുണ്ട്. പൊലീസ് വന്നതും ഫോട്ടോ വാങ്ങിയതുമെല്ലാം സഹോദരന്‍ വിശദീകരിച്ചെങ്കിലും തനിക്കൊന്നുമറിയില്ളെനാണ് ഇയാള്‍ മറുപടി പറയുന്നത്. പാലക്കാട്ടെ മറ്റേ കേസിന്‍െറ വാറന്‍റായിരിക്കുമെന്നും പറയുന്നു. താന്‍ അങ്ങോട്ടുവരുകയാണെന്ന് പറയുന സതീഷ് ഫോണ്‍ നമ്പര്‍ നല്‍കേണ്ടെന്നും പറയുന്നു. ഇതിന് മറുപടിയായി ഫോണ്‍ പൊലീസ് ചോര്‍ത്തുന്നുണ്ടാകാമെന്ന് സഹോദരന്‍ പറഞ്ഞതോടെ സതീഷ് മറുപടി പറയാതെ ഫോണ്‍ കട്ട് ചെയ്തു. സതീഷിന്‍െറ കൈയില്‍ കാര്യമായ പണമില്ളെന്ന് അറിയാവുന്ന അന്വേഷണ സംഘം ഇയാള്‍ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ഫോണില്‍ വിളിച്ചു സാമ്പത്തിക സഹായം ചോദിച്ചേക്കാമെന്ന നിഗമനത്തില്‍ വിളിക്കാന്‍ സാധ്യതയുള്ളവരുടെ ഫോണുകള്‍ സൈബര്‍ സെല്‍ വഴി നിരീക്ഷണത്തില്‍ വെച്ചിരുന്നു. സതീഷിന്‍െറ ജ്യേഷ്ഠന്‍െറ നമ്പറും പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് ഈ നമ്പറിലേക്ക് വിളിയും സന്ദേശവും എത്തിയത്. തുടര്‍ന്ന് സൈബര്‍ സെല്ലിന്‍െറ സഹായത്തോടെ മൊബൈല്‍ ലോക്കേഷനും അന്വേഷണസംഘം കണ്ടത്തെി. തുടര്‍ന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ അന്വേഷണസംഘം ഹരിദ്വാര്‍ പൊലീസിന്‍െറ സഹായം തേടുകയായിരുന്നു. ഇവര്‍ക്ക് ഫോട്ടോയും വാട്സ്ആപ്പിലൂടെ നല്‍കി. ഇതിനൊടുവിലാണ് പിടിയിലാവുന്നത്. വളഞ്ഞ കമ്പികൊണ്ട് തലക്കടിച്ചാണ് കന്യാസ്ത്രീയെ കൊലപ്പെടുത്തിയതെന്നാണ് ഇയാള്‍ ചോദ്യംചെയ്യലില്‍ പൊലീസിനോട് പറഞ്ഞത്. കൊലപാതകത്തിനുശേഷം കമ്പി മഠത്തിന് സമീപം കാട്ടില്‍ എറിഞ്ഞു. ക്വട്ടേഷന്‍ ആക്രമണങ്ങളുടെയടക്കം നിരവധി കേസുകളുടെ വിവരങ്ങള്‍ ചോദ്യംചെയ്യലില്‍ ഇയാള്‍ വെളിപ്പെടുത്തിയതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.