കാറ്റില്‍ വീടുകള്‍ തകര്‍ന്നു; വ്യാപക കൃഷി നാശം

പൊന്‍കുന്നം: കാറ്റിലും മഴയിലും നാലുവീട് തകര്‍ന്നു. വ്യാപക കൃഷിനാശം. ചെങ്കല്ളേപ്പള്ളി 18ാം മൈല്‍, ഇളങ്ങുളം, കൊപ്രാക്കളം, ഇളമ്പള്ളി, നെയ്യാട്ടുശേരി മേഖലകളിലാണ് കൃഷിനാശം. വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. നാലുപേരുടെ വീടുകള്‍ ഭാഗികമായി തകര്‍ന്നു. ചെങ്കല്‍പള്ളി വക നാലു റബറും വാഴകളും പനമ്പുന്ന എസ്റ്റേറ്റിലെ നൂറോളം റബര്‍ മരങ്ങളും കാറ്റില്‍ നശിച്ചു. കൂനമ്പാല പാപ്പച്ചന്‍, കളത്തൂര്‍ ജോണ്‍ എന്നിവരുടെ പുരയിടത്തിലെ റബര്‍ തേക്ക്, പ്ളാവ്, ആഞ്ഞിലി മരങ്ങള്‍ ഒടിഞ്ഞും കടപുഴകിയും നശിച്ചു. കളത്തൂര്‍ കടുപ്പില്‍ ഷെയ്സിന്‍െറ വീടിന് മുകളിലേക്ക് മരം വീണ് മേല്‍ക്കൂര പൂര്‍ണമായി തകര്‍ന്നു. ഇളങ്ങുളം കൊപ്രാക്കളം വട്ടക്കാവുങ്കല്‍ വി.പി. മോഹനന്‍, പീടികക്കപറമ്പില്‍ പ്രദീപ്, കോതറയില്‍ പുരുഷോത്തമന്‍ എന്നിവരുടെ വീടിന് മുകളിലേക്ക് മരം വീണ് മേല്‍ക്കൂര തകര്‍ന്നു. മേല്‍ക്കൂരയിലെ ആസ്ബസ്റ്റോസ് ഷീറ്റ് കാറ്റത്ത് തകര്‍ന്നുവീണ് വീട്ടുപകരണങ്ങളും തകര്‍ന്നു. വീടിന്‍െറ മേല്‍ക്കൂര കാറ്റത്ത് തകര്‍ന്നുവീണ് മോഹനന്‍െറ തലക്ക് പരിക്കേറ്റു. ഇളമ്പള്ളി, നെയ്യാട്ടുശേരി മേഖകളിലും കൃഷിനാശമുണ്ടായി. വെള്ളാപ്പള്ളി ബേബിച്ചന്‍, ഐക്കരയില്‍ മനു, തകരപ്പറമ്പില്‍ അനില്‍, കൈപ്പക്കല്‍ കുഞ്ഞുമോന്‍, പുലിയാമറ്റം മോഹനന്‍, പാലയ്ക്കല്‍ വാസുദേവന്‍, ചെങ്ങളം ജോഷി, മണ്ഡപത്തില്‍ സിബില്‍ എന്നിവരുടെ റബര്‍ മരങ്ങള്‍ വ്യാപകമായി നശിച്ചു. കുരുവിനാകുന്നേല്‍ എസ്റ്റേറ്റില്‍ 800 ഏത്തവാഴകള്‍ നിലംപൊത്തി. കയ്യൂരി കോളനിയിലെ വീടുകളുടെ മേല്‍ക്കൂരകള്‍ക്ക് നാശമുണ്ടായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.