കോട്ടയം: തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന ഡീലിമിറ്റേഷന്‍ കമീഷന്‍ പ്രസിദ്ധീകരിച്ച ജില്ലാ പഞ്ചായത്ത് വാര്‍ഡ് വിഭജന പട്ടികപ്രകാരം ജില്ലയില്‍ ഒരുവാര്‍ഡ് കുറഞ്ഞു. പുതിയ വിജ്ഞാപന പ്രകാരം ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ എണ്ണം 22ആയി. നിലവില്‍ 23 ഡിവിഷനുകളാണുള്ളത്. ഈരാറ്റുപേട്ട, ഏറ്റുമാനൂര്‍ പഞ്ചായത്തുകള്‍ മുനിസിപ്പാലിറ്റി ആയതോടെ ആറു ബ്ളോക് ഡിവിഷനുകളുടെ എണ്ണത്തില്‍ കുറവുവന്നതാണ് ഒരു ഡിവിഷന്‍ കുറയാന്‍ കാരണം. വൈക്കം, വെള്ളൂര്‍, കടുത്തുരുത്തി, ഉഴവൂര്‍, കുറവിലങ്ങാട്, ഭരണങ്ങാനം, പൂഞ്ഞാര്‍, മുണ്ടക്കയം, എരുമേലി, കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം, കങ്ങഴ, പാമ്പാടി, അയര്‍ക്കുന്നം, പുതുപ്പള്ളി, മാടപ്പള്ളി, തൃക്കൊടിത്താനം, കുറിച്ചി, കുമരകം, കിടങ്ങൂര്‍, അതിരമ്പുഴ, തലയാഴം എന്നിങ്ങനെയാണ് പുതിയ ഡിവിഷനുകള്‍. പഴയ ഏറ്റുമാനൂര്‍ ഡിവിഷനിലെ ബ്ളോക് ഡിവിഷനുകള്‍ ചേര്‍ത്ത് പുതിയതായി കിടങ്ങൂര്‍ ഡിവിഷന്‍ രൂപവത്കരിച്ചപ്പോള്‍ പഴയ ഈരാറ്റുപേട്ട ഡിവിഷനിലെ ബ്ളോക് ഡിവിഷനുകളും പഴയ പൂഞ്ഞാര്‍ ഡിവിഷനിലെ ഏതാനും ബ്ളോക് ഡിവിഷനുകളും ചേര്‍ത്ത് പുതിയ പൂഞ്ഞാര്‍ ജില്ലാ ഡിവിഷന്‍ രൂപവത്കരിച്ചു. പഴയ പൂഞ്ഞാര്‍ ഡിവിഷനിലെ ചില ബ്ളോക് ഡിവിഷനുകള്‍ മുണ്ടക്കയം ഡിവിഷനില്‍ ഉള്‍പ്പെടുത്തി. അതേപോലെ പഴയ വാകത്താനം ജില്ലാ ഡിവിഷന്‍ മാടപ്പള്ളി ഡിവിഷന്‍ എന്ന പുതിയ പേരിലായപ്പോള്‍ വാകത്താനം ബ്ളോക് ഡിവിഷന്‍ പുതുപ്പള്ളി ഡിവിഷനില്‍ ചേര്‍ത്തു. വിജ്ഞാപനത്തിന്‍െറ പകര്‍പ്പ് പരിശോധനക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ ലഭിക്കും. ആക്ഷേപങ്ങളും അഭിപ്രായങ്ങളും സെപ്റ്റംബര്‍ 26ന് മുമ്പ് ഡി ലിമിറ്റേഷന്‍ കമീഷന്‍ സെക്രട്ടറിക്ക് മുമ്പാകെയോ കലക്ടര്‍ മുമ്പാകെയോ നേരിട്ടോ രജിസ്റ്റര്‍ ചെയ്ത തപാല്‍ മുഖേനയോ സമര്‍പ്പിക്കാമെന്നും അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.