ബസില്‍ പോക്കറ്റടിച്ച മൂവര്‍സംഘം പിടിയില്‍

കോട്ടയം: സ്വകാര്യ ബസില്‍ യാത്രക്കാരന്‍െറ പോക്കറ്റടിച്ച സംഘത്തെ പിടികൂടി. മാന്താനം പുതുപ്പറമ്പില്‍ ജോബിന്‍ (36), ചങ്ങനാശേരി പള്ളിപ്പറമ്പില്‍ മുഹമ്മദ് ഷാ (34), ചവിട്ടുവരി കണിയാംപറമ്പില്‍ ഷമീര്‍ (29) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച ഉച്ചക്ക് കോട്ടയത്തുനിന്ന് പള്ളിക്കത്തോടിന് പോയ ബസില്‍ യാത്ര ചെയ്ത വൃദ്ധന്‍െറ പോക്കറ്റില്‍നിന്ന് 3500 രൂപയാണ് സംഘം തട്ടിയെടുത്തത്. ലോഗോസ് ജങ്ഷനില്‍നിന്നാണ് പോക്കറ്റടി സംഘം ബസില്‍ കയറിയത്. സീറ്റില്‍ ഇരിക്കുകയായിരുന്ന വൃദ്ധന് സമീപം നിലയുറപ്പിച്ച മൂവരും കൃത്രിമമായ തിരക്കുണ്ടാക്കി പോക്കറ്റില്‍നിന്ന് പണം തട്ടിയെടുത്തു. ജില്ലാ പഞ്ചായത്തിനു സമീപത്തെ സ്റ്റോപ്പില്‍ എത്തിയപ്പോള്‍ പണം പോക്കറ്റടിച്ചുവെന്ന് യാത്രക്കാരന്‍ വിളിച്ചു പറഞ്ഞതിനെ തുടര്‍ന്ന് ബസ് നിര്‍ത്തി. ഉടന്‍ മൂവരും ചാടിയിറങ്ങി ഓടുകയായിരുന്നു. ഇതില്‍ ഷമീറിനെ ബസ് ജീവനക്കാരും പൊലീസും ചേര്‍ന്ന് പിടികൂടി. പിന്നീട് ഷമീറിന്‍െറ സഹായത്തോടെയാണ് മറ്റു രണ്ടു പേരെ പിടികൂടിയത്. ജോബിന്‍ ആണ് പോക്കറ്റില്‍നിന്ന് പണം തട്ടിയെടുത്തത്. ഷമീര്‍ കൊലക്കേസിലും പോക്കറ്റടി കേസിലും പ്രതിയാണ്. ജോബിനും പോക്കറ്റടിക്കേസില്‍ പിടിക്കപ്പെട്ടിട്ടുണ്ട്. ഈസ്റ്റ് എസ്.ഐ ശ്രീജിത്തിന്‍െറ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച പ്രതികളെ കോടതിയില്‍ ഹാജരാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.