കോട്ടയം: ദുരൂഹതകള്‍ നിറഞ്ഞ സിസ്റ്റര്‍ അമലയുടെ മരണത്തിലുള്ള അന്വേഷണം അതീവ ജാഗ്രതയോടെയാണ് പൊലീസ് മുന്നോട്ടുകൊണ്ടുപോകുന്നത്. മോഷണശ്രമത്തിനിടെയുള്ള കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തില്‍ അന്വേഷണം പുരോഗമിക്കുമ്പോഴും സംഭവം നടന്നത് കന്യാസ്ത്രീ മഠത്തില്‍ ആയതിന്‍െറ പ്രത്യേകതകള്‍ പരിഗണിച്ചുള്ള ജാഗ്രത പൊലീസ് പാലിക്കുന്നുണ്ട്. 1992ല്‍ കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്‍റില്‍ സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട സംഭവത്തിന്‍െറ അന്വേഷണം ഉണ്ടാക്കിയ കോളിളക്കങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുകയാണ് പൊലീസിന്‍െറ ലക്ഷ്യം. പാലാ ലിസ്യൂ കാര്‍മല്‍ മഠത്തിലെ സിസ്റ്റര്‍ അമലയുടെ ദുരൂഹ മരണം സംബന്ധിച്ച് ചില സൂചനകളും തൊണ്ടികളും ലഭിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ വിശദാംശം പൊലീസ് പുറത്തുവിട്ടിട്ടില്ല. മഠത്തില്‍ മൂന്നാം നിലയിലെ അങ്ങേയറ്റത്തായിരുന്നു സിസ്റ്റര്‍ അമലയുടെ മുറി. ഇതിനോട് ചേര്‍ന്ന ആറ് മുറികളിലും താമസക്കാരുണ്ടായിരുന്നു. ഒമ്പതടി പൊക്കത്തില്‍ ഭിത്തി കെട്ടി തിരിച്ച മുറികളുടെ മേല്‍വശം അടച്ചിരുന്നില്ല. മൂര്‍ച്ചയേറിയ ആയുധംകൊണ്ട് തലക്കടിയേറ്റുണ്ടായ മുറിവാണ് മരണകാരണമെന്നാണ് പൊലീസ് ഭാഷ്യം. എന്നാല്‍, സമീപ മുറികളിലുള്ള ആരും ഒരു ശബ്ദവും കേട്ടില്ളെന്നാണ് പറയുന്നത്. 36 സിസ്റ്റര്‍മാരും 19 വിദ്യാര്‍ഥികളും ഉള്‍പ്പെടെ 55പേരാണ് ഇവിടെ താമസിക്കുന്നത്. പുറത്തുനിന്നൊരാള്‍ എങ്ങനെ ഉള്ളില്‍ കയറിയെന്നത് കണ്ടത്തൊനുള്ള ശ്രമത്തിലാണ് പൊലീസ്. മുകളിലത്തെ നിലയില്‍ ‘മോഷ്ടാവ്’ എത്തിയ വഴിയെക്കുറിച്ചും പൊലീസിന് ആശയക്കുഴപ്പമുണ്ട്. സമീപത്തെ ആശുപത്രിയില്‍ രാത്രി ഡ്യൂട്ടിക്കായി പോകുന്നവരുടെയും ഡ്യൂട്ടി കഴിഞ്ഞ് വരുന്നവരുടെയും കണ്ണുവെട്ടിച്ച് മൂന്നാംനില വരെയത്തെിയതും മുറിയിലെ മറ്റ് സാധനങ്ങളൊന്നും വാരിവലിച്ചിടാതെ പണം മാത്രം കൈക്കലാക്കിയതും സംശയം കൂട്ടുന്നു. വാര്‍ധക്യസഹജമായ അസുഖത്താല്‍ വലയുന്ന കന്യാസ്ത്രീയെ കൊലപ്പെടുത്താന്‍ മാത്രം കാരണം എന്താണെന്നതും പൊലീസിനെ കുഴക്കുന്നു. രാത്രി കിടക്കാറുള്ള വേഷം അണിഞ്ഞിരുന്ന സിസ്റ്റര്‍ അമലയുടെ തലക്ക് അടിയേറ്റ് രക്തം വസ്ത്രത്തിലും കട്ടിലിലും നിലത്തും ഭിത്തിയിലും ചിതറിയിട്ടുണ്ട്. വാതില്‍ പൊളിച്ചതിന്‍െറയോ കുത്തിത്തുറന്നതിന്‍െറയോ സൂചനകള്‍ കണ്ടത്തൊനായിട്ടില്ല. സിസ്റ്റര്‍ അഭയ കൊലക്കേസില്‍ സംഭവമറിഞ്ഞ് ആദ്യമത്തെിയ ലോക്കല്‍ പൊലീസ് ധരിച്ച വസ്ത്രമടക്കം മാറ്റി തെളിവ് നശിപ്പിച്ചെന്ന ആരോപണം ഉയര്‍ന്നിരുന്നു. അതിനാല്‍, ലോക്കല്‍ പൊലീസ് മുറി പൂട്ടിയശേഷം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എത്തി കഴിഞ്ഞാണ് ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.