ചങ്ങനാശേരി: സംസ്ഥാനത്തെ ആദ്യപൈതൃക വില്ളേജായ ചങ്ങനാശേരി വില്ളേജ് ഓഫിസിന്‍െറ ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് നാലിന് മന്ത്രി അടൂര്‍ പ്രകാശ് നിര്‍വഹിക്കും. കൊടിക്കുന്നില്‍ സുരേഷ് എം.പി സമ്മേളന ഉദ്ഘാടനം ചെയ്യും. സി.എഫ്. തോമസ് എം.എല്‍.എ അധ്യക്ഷത വഹിക്കും.നഗരസഭാ അധ്യക്ഷ കൃഷ്ണകുമാരി രാജശേഖരനും പായിപ്പാട് പഞ്ചായത്ത് പ്രസിഡന്‍റ് സിബി എബ്രഹാം ഒട്ടത്തില്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. എം.സി റോഡില്‍ പെരുന്ന സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപമുള്ള ചങ്ങനാശേരി വില്ളേജ് ഓഫിസാണ് തിരുവതാംകൂര്‍ രാജഭരണത്തിന്‍െറ പ്രതീകമായ രാജമുദ്രയും പഴയ അടയാളങ്ങളും നിലനിര്‍ത്തിക്കൊണ്ട് പുതുക്കിപ്പണിഞ്ഞത്. വെട്ടുകല്ലില്‍ രണ്ടു മുറികളും നടുമുറ്റവുമുള്ള ഓടിട്ട കെട്ടിടത്തിന്‍െറ കുമ്മായക്കൂട്ടുകള്‍ മാറ്റി പകരം സിമന്‍റ് തേച്ച് പെയിന്‍റിങ് ജോലി പൂര്‍ത്തീകരിച്ചു. കേടുപാടുകള്‍ സംഭവിച്ച ജനാലകളും കട്ടിളകളും മാറ്റി സ്ഥാപിച്ചു. വില്ളേജ് ഓഫിസ് വളപ്പില്‍ ഇന്‍റര്‍ ലോക്ക് ടൈല്‍ പാകി വൃത്തിയാക്കിയിട്ടുണ്ട്. ഓഫിസിലത്തെുന്ന പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും വില്ളേജ് ഓഫിസര്‍ക്കും വേണ്ട അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്്. ഓഫിസ് പ്രവര്‍ത്തനം പൂര്‍ണമായും കമ്പ്യൂട്ടര്‍വത്കരിക്കും. ഓഫിസ് ആവശ്യത്തിനുള്ള ഫര്‍ണിച്ചറുകളും ക്രമീകരിച്ചിട്ടുണ്ട്. സ്മാര്‍ട്ട് വില്ളേജ് ഓഫിസിന്‍െറ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് ഇതിന്‍െറ നിര്‍മാണത്തിന് പണം അനുവദിച്ചത്. വില്ളേജ് ഓഫിസര്‍ ഉള്‍പ്പെടെയുള്ള എല്ലാ ജീവനക്കാര്‍ക്ക് പ്രത്യേക യൂനിഫോം നിര്‍ബന്ധമാക്കിയിട്ടുണ്ട്. നഗരത്തിന്‍െറ പെരുന്ന ഉള്‍പ്പെടുന്ന ഭാഗവും പായിപ്പാട് പഞ്ചായത്തിന്‍െറ ഭൂരിഭാഗവും ഈ വില്ളേജിലാണ് ഉള്‍പ്പെടുന്നത്. ഹാബിറ്റാറ്റ് കണ്‍സ്ട്രക്ഷന്‍സാണ് നിര്‍മാണജോലി നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.