കോന്നി: കുമ്മണ്ണൂര്‍ വനമേഖലയില്‍നിന്ന് വെടിവെച്ചു കൊന്ന മ്ളാവിന്‍െറ ഇറച്ചി പങ്കിടവെ അഞ്ചംഗ വേട്ട സംഘം വനംവകുപ്പിന്‍െറ പിടിയിലായി. പത്തനാപുരം പാതിരിക്കല്‍ അഞ്ജനത്തില്‍ സത്യന്‍ (55), പത്തനാപുരം പാതിരിക്കല്‍ എസ്.എസ് മന്‍സില്‍ സലീം (49), കുമ്മണ്ണൂര്‍ ഈട്ടിമൂട്ടില്‍ വീട്ടില്‍ അലി (45), ഈട്ടിമൂട്ടില്‍ യൂസഫ് (32), ഈട്ടിമൂട്ടില്‍ അബ്ദുസ്സലാം (58), പുനലൂര്‍ വെഞ്ചേമ്പ് തേവിയോട് വടക്കേതില്‍ രമണന്‍ (48), കലഞ്ഞൂര്‍ വിനോദ് ഭവനില്‍ സുഗതന്‍ (63) എന്നിവരെയാണ് പിടികൂടിയത്. ലൈസന്‍സ് ഇല്ലാത്ത വ്യാജ തോക്കിന്‍െറ ഉടമയാണ് രമണന്‍. തോക്ക് നിര്‍മിച്ചു നല്‍കിയത് സുഗതനാണ്. കോന്നി സ്ട്രൈക്കിങ് ഫോഴ്സിന്‍െറയും കുമ്മണ്ണൂര്‍ വനംവകുപ്പ് ജീവനക്കാരുടെയും നേതൃത്വത്തിലാണ് സംഘത്തെ പിടികൂടിയത്. ചൊവാഴ്ച രാത്രി കോന്നി പൊലീസിന് ലഭിച്ച രഹസ്യ വിവരം പൊലീസ് കോന്നി ഡി.എഫ്.ഒ ടി. പ്രദീപ്കുമാറിന് കൈമാറി. ഡി.എഫ്.ഒയുടെ നിര്‍ദേശ പ്രകാരം ഫോറസ്റ്റ് സ്ട്രൈക്കിങ് ഫോഴ്സും കുമ്മണ്ണൂര്‍ വനപാലകരും സംയുക്തമായി നടത്തിയ നീക്കത്തിലാണ് രാത്രി 12.30ന് പ്രതികളെ പിടികൂടിയത്. കുമ്മണ്ണൂര്‍ സ്റ്റേഷന്‍ പരിധിയിലെ ഐരാണിക്കുഴിയില്‍നിന്ന് മ്ളാവിനെ വെടിവെച്ച് വീഴ്ത്തി രാത്രിയില്‍ അലിയുടെ വീട്ടില്‍ എത്തിച്ച് അടുക്കളയില്‍വെച്ച് ഇറച്ചി പങ്കിടുകയായിരുന്നു. രാത്രി 12ഓടെ വീട് വളഞ്ഞ വനപാലകരുടെ സാന്നിധ്യം മനസ്സിലാക്കിയ വേട്ടക്കാര്‍ ലൈറ്റ് അണച്ചശേഷം കതകടച്ചു. ജനലില്‍ കൂടി ടോര്‍ച്ച് തെളിച്ച് വനപാലകര്‍ മ്ളാവ് വേട്ട സ്ഥിരീകരിച്ചു. ഉടന്‍ വാര്‍ഡ് അംഗം നസീയബീവി, നാട്ടുകാര്‍ എന്നിവരെ വിവരം അറിയിക്കുകയും അവരുടെ സാന്നിധ്യത്തില്‍ കതക് തുറന്ന് പ്രതികളെ പിടികൂടുകയായിരുന്നുവെന്ന് കോന്നി റെയ്ഞ്ച് ഓഫിസര്‍ നിബു കിരണ്‍ പറഞ്ഞു. അലി, സലീം എന്നിവര്‍ സഹോദരങ്ങളാണ്.യൂസഫ് ഇവരുടെ ബന്ധുവുമാണ്. അലിയും സലീമും ഗള്‍ഫില്‍നിന്ന് അടുത്തിടെയാണ് നാട്ടിലത്തെിയത്. അടുത്തമാസം മടങ്ങാനിരിക്കുകയായിരുന്നു. ഇവര്‍ സ്ഥിരം വേട്ടക്കാരല്ളെന്നും ഓണാഘോഷത്തിനായി ഒത്തുകൂടിയതാണെന്നും വനപാലകര്‍ പറയുന്നു. അടുത്തിടെ മൃഗവേട്ട നടത്തിയ മൂന്നുപേരെ പിടികൂടിയ മത്തായി മുരുപ്പിന് സമീപമാണ് ഐരാണിക്കുഴി. വന്യമൃഗ സംരക്ഷണ നിയമ പ്രകാരം മൃഗവേട്ട, കാട്ടില്‍ അതിക്രമിച്ചു കയറുക, വ്യാജ തോക്ക് കൈവശം വെക്കുക എന്നീ കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. സ്ട്രൈക്കിങ് ഫോഴ്സ് സെക്ഷന്‍ ഓഫിസര്‍മാരായ വി.കെ. പ്രകാശ്, സി.എസ്. പ്രകാശ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍, വിജയകുമാര്‍, എന്‍.എസ്. സുരേഷ്, സുധീഷ്, രാജശേഖരന്‍, കുമ്മണ്ണൂര്‍ സ്റ്റേഷന്‍ ഡെപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ എസ്. സുന്ദരേശന്‍, ഡി. സുരേഷ്, എല്‍. ഷാജി, ഷാജഹാന്‍, ശ്രീലാല്‍, എസ്. മുഹമ്മദ്കുഞ്ഞ്, ട്രൈബല്‍ ഫോറസ്റ്റ് വാച്ചര്‍ കുഞ്ഞുമോന്‍ എന്നിവരുടെ നേതൃത്വത്തിലാണ് മൃഗവേട്ടക്കാരെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.