കോട്ടയം: ശബരിമല സീസണ്‍ ആരംഭിച്ചിട്ടും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കോട്ടയത്ത് തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്‍കുറവ്. നടതുറന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും തീര്‍ഥാടകരുടെ ഒഴുക്ക് അനുഭവപ്പെടാത്തത് നൂറുകണക്കിന് ഡ്രൈവര്‍മാരെയാണ് നിരാശയിലാക്കിയത്. കോട്ടയം വഴിയുള്ള പല ദീര്‍ഘദൂരസര്‍വിസുകള്‍ മുടങ്ങിയതും തമിഴ്നാട്ടിലെ വെള്ളപ്പൊക്കവുമാണ് തീര്‍ഥാടകരുടെ വരവ് കുറയാന്‍ കാരണമെന്ന് ടാക്സി ഡ്രൈവര്‍മാര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. കഴിഞ്ഞ സീസണില്‍ 340ലധികം ചെറുതും വലുതുമായ വാഹനങ്ങളാണ് റെയില്‍വേ സ്റ്റേഷനില്‍നിന്ന് പമ്പയിലേക്ക് സര്‍വിസ് നടത്തിയത്. ഇത്തവണ കൂടുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വിസ് ആരംഭിച്ചതോടെ വാഹനങ്ങളുടെ എണ്ണം റെയില്‍വേ പരിമിതപ്പെടുത്തി. വിവിധസംസ്ഥാനങ്ങളിലെ തീര്‍ഥാടകരെ കയറ്റിക്കൊണ്ടുപോകുന്നതിന് റെയില്‍വേയുടെ പ്രത്യേക പാസ് 170വാഹനങ്ങള്‍ക്ക് മാത്രമാണ് ഇത്തവണ അനുവദിച്ചിട്ടുള്ളത്. ഒമ്പതു സീറ്റുകള്‍ വരെയുള്ള വാഹനങ്ങള്‍ക്ക് 4942 രൂപയും 10 മുതല്‍ 20 സീറ്റുകള്‍ 6500 രൂപയുമാണ് റെയില്‍വേ ഈടാക്കുന്നത്. വാഹനയാത്രക്കായുള്ള പാസിന് 1000 രൂപയുടെ വര്‍ധനയും വരുത്തിയിട്ടുണ്ട്. കഴിഞ്ഞസീസണിന്‍െറ തുടക്കത്തില്‍ മൂന്നു തവണവരെ സര്‍വിസ് നടത്തിയിരുന്ന പലര്‍ക്കും ഇത്തവണ ഒരുപ്രാവശ്യം മാത്രമാണ് പോകാനായതെന്ന് ഡ്രൈവര്‍ നെടുങ്കുന്നം സ്വദേശി അനീഷ് പറഞ്ഞു. ടാക്സികള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാത്തത് പ്രധാനപ്രശ്നമാണ്. സ്റ്റേഷന് മുന്നില്‍ മൂന്നു വാഹനങ്ങള്‍ മാത്രം പാര്‍ക്ക് ചെയ്യാനാണ് അനുമതിയുള്ളത്. ഇതിനൊപ്പം സര്‍വിസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസുകളും പാര്‍ക്ക് ചെയ്യുന്നത് വീതികുറഞ്ഞ സ്റ്റേഷന് മുന്നിലെ വഴിയിലാണ്. സീസണ്‍ ആരംഭിച്ചിട്ടും റെയില്‍വേ സ്റ്റേഷന് മുന്നിലെ പൊട്ടിപ്പൊളിഞ്ഞ വഴി നന്നാക്കിയിട്ടില്ല. ഓട്ടോ-ടാക്സികളും സ്വകാര്യവാഹനങ്ങളും വന്നത്തെുന്ന റെയില്‍വേയില്‍ പാര്‍ക്കിങ് പ്രധാനപ്രശ്മാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.