കാഞ്ഞിരപ്പള്ളി: ഇടതു-വലത് മുന്നണികള്‍ കാഞ്ഞിരപ്പള്ളിയില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിച്ചില്ല. കടകമ്പോളങ്ങള്‍ പതിവുപോലെ പ്രവര്‍ത്തിച്ചു. വാഹന ഗതാഗതവും തടസ്സപ്പെട്ടില്ല. എന്നാല്‍, പെട്ടെന്നുള്ള ഹര്‍ത്താല്‍ ആഹ്വാനം ജനങ്ങളെ ഏറെ ആശങ്കയിലാക്കിയിരുന്നു. തിങ്കളാഴ്ച രാത്രി നടത്തിയ ഹര്‍ത്താല്‍ പ്രഖ്യാപനം ജനമ അറിയുന്നത് രാവിലെ പത്രങ്ങളിലൂടെയാണ്. ഇതോടെ സ്കൂള്‍, കോളജ് വിദ്യാര്‍ഥികളും അധികൃതരും ഇതര സ്ഥാപന ഉടമകളും ജീവനക്കാരും ആശയക്കുഴപ്പത്തിലായി. സ്കൂളുകളും കോളജുകളും പതിവുപോലെ പ്രവര്‍ത്തിച്ചെങ്കിലും വിദ്യാര്‍ഥികള്‍ കുറവായിരുന്നു. മിക്കവരും ഉച്ചകഴിഞ്ഞുള്ള ഹര്‍ത്താല്‍ ഭയന്ന് കുട്ടികളെ സ്കൂളിലേക്ക് അയച്ചില്ല. വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചെങ്കിലും കച്ചവടം കുറവായിരുന്നതായി വ്യാപാരികള്‍ പറഞ്ഞു. മുന്‍ പഞ്ചായത്ത് പ്രസിഡന്‍റും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റുമായ ബേബി വട്ടക്കാട്ടിനെ നിയുക്ത പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോഷി അഞ്ചനാട്ടും സുഹൃത്തായ സ്കൂള്‍ ഹെഡ്മാസ്റ്ററും ചേര്‍ന്ന് മര്‍ദിച്ചുവെന്ന് ആരോപിച്ചാണ് യു.ഡി.എഫ് ചൊവ്വാഴ്ച ഉച്ചക്ക് രണ്ടുമുതല്‍ വൈകീട്ട് നാലുവരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. എന്നാല്‍, എല്‍.ഡി.എഫ് പഞ്ചായത്ത് അംഗം ജോഷി അഞ്ചനാടിനെ, ബേബി വട്ടക്കാട്ടും കോണ്‍ഗ്രസ് ഗുണ്ടകളും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്ന് ആരോപിച്ച് തൊട്ടുപിന്നാലെ എല്‍.ഡി.എഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രണ്ടുപേര്‍ തമ്മിലുള്ള അടിപിടിയെ തുര്‍ന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് പ്രതിഷേധത്തിനും ഇടയാക്കി. ചൊവ്വാഴ്ച വൈകുന്നേരം ടൗണില്‍ ഇരുകൂട്ടരും പ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.