കോട്ടയം: നഗരത്തിലെ വിവിധയിടങ്ങളില്‍ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ പൊലീസ് സംവിധാനമൊരുക്കിയിട്ടുണ്ടെങ്കിലും അപകടങ്ങള്‍ക്ക് കുറവില്ല. എം.സി റോഡിലെ നവീകരണവുമായി ബന്ധപ്പെട്ട് ബേക്കര്‍ ജങ്ഷനിലെ തിരക്ക് ഒഴിവാക്കാന്‍ വാഹനങ്ങള്‍ വഴിതിരിച്ചുവിട്ട ചൊവ്വാഴ്ച നഗരഹൃദയത്തില്‍ വനിതാസെല്‍ സിവില്‍ പൊലീസ് ഓഫിസര്‍ ജെന്‍സി ഡാനിയേലിന്‍െറ (41) ജീവനെടുത്ത അപകടമാണ് ഇതില്‍ അവസാനത്തേത്. സ്വകാര്യ ബസുകള്‍ അടക്കമുള്ള വാഹനങ്ങള്‍ അമിതവേഗത്തില്‍ ഗതാഗതനിയമം പാലിക്കാതെയാണ് പായുന്നത്. കൂടുതല്‍ പൊലീസുകാരെ നിയമിക്കാതെ ഗതാഗതനിയന്ത്രണം ദിശാബോര്‍ഡുകളിലും ബാരിക്കേഡിലും ഒതുങ്ങുകയാണ് പതിവ്. നിയമം പാലിച്ചുപോകുന്നവര്‍ പോലും അപകടത്തിലേക്ക് വലിച്ചെറിയപ്പെടുന്ന സ്ഥിതിവിശേഷമുണ്ടാവുകയാണ്. പല്ലുകാണിക്കാന്‍ സ്കൂട്ടറില്‍ സഞ്ചരിച്ച വനിതാപൊലീസുകാര്‍ വേഗതകുറച്ചും നിയമംപാലിച്ചും റോഡരികിലൂടെയാണ് യാത്രചെയ്തത്. ഗതാഗതനിയന്ത്രണത്തിന്‍െറ ഭാഗമായി വഴിതിരിഞ്ഞത്തെിയ സ്വകാര്യബസ് ശാസ്ത്രി റോഡിലെ ട്രാഫിക് പോയന്‍റില്‍നിന്ന് അമിതവേഗത്തിലത്തെി സ്കൂട്ടറിനെ മറികടന്ന് മുന്നോട്ടുപോകാനുള്ള ശ്രമത്തിനിടെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പിന്‍സീറ്റില്‍നിന്ന് തെറിച്ചുവീണ ജെന്‍സിയുടെ കൈകളിലൂടെ പിന്‍ചക്രം കയറിയിറങ്ങിയശേഷമാണ് ബസ് നിര്‍ത്തിയത്. ഡ്രൈവറടക്കമുള്ള ജീവനക്കാര്‍ ഇറങ്ങിയോടി. ഇവരെ പിന്‍തുടര്‍ന്ന നാട്ടുകാര്‍ നന്നായി കൈകാര്യം ചെയ്തു. ബേക്കര്‍ ജങ്ഷനിലെ എം.സി റോഡ് നവീകരണത്തിന്‍െറ ഭാഗമായി അപകടത്തില്‍പെട്ട ബസിനെ നാഗമ്പടത്തുനിന്ന് കുര്യന്‍ ഉതുപ്പ് റോഡിലേക്ക് വഴിതിരിച്ചുവിട്ടത് പൊലീസാണ്. വരുംദിവസങ്ങളില്‍ കുര്യന്‍ ഉതുപ്പു റോഡും ശാസ്ത്രി റോഡും സംഗമിക്കുന്ന ഭാഗത്ത് വന്‍തിരക്ക് അനുഭവപ്പെടും. വാഹനങ്ങള്‍ സംഗമിക്കുന്ന ശീമാട്ടി റൗണ്ടാനയിലും സമാനസ്ഥിതിയുണ്ടാകും. വാഹനങ്ങള്‍ നിയമം തെറ്റിക്കാതെ കടന്നുപോകാന്‍ കൂടുതല്‍ പൊലീസുകാരുടെ സേവനം കിട്ടിയേ മതിയാവൂ. സഹപ്രവര്‍ത്തകയുടെ ജീവന്‍ നഷ്ടപ്പെട്ട അപകടദിവസം പൊലീസുകാരുടെ എണ്ണം കുറവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.