ശ്രീനാരായണ ട്രോഫി ജലമേള: പടക്കുതിര ജേതാക്കള്‍

കുമരകം: കോട്ടതോട്ടില്‍ നടന്ന ശ്രീനാരായണ ട്രോഫി ജലമേളയില്‍ പടക്കുതിര ജേതാക്കള്‍. അഭിലാഷ് ക്യാപ്റ്റനായുള്ള നീരാഞ്ജനം ബോട്ട്ക്ളബ് തുഴഞ്ഞ തുരുത്തിത്തറയെ പിന്നിലാക്കിയാണ് പടക്കുതിര മുന്നിലത്തെിയത്. പി.എസ്. സനേഷ് ക്യാപ്റ്റനായുള്ള കുമരകം ബോട്ട്ക്ളബാണ് പടക്കുതിര തുഴഞ്ഞത്. കഴിഞ്ഞവര്‍ഷത്തെ വിജയം ഇക്കുറിയും പടക്കുതിര ആവര്‍ത്തിക്കുകയായിരുന്നു. വെപ്പ്ഗ്രേഡ് ഒന്നില്‍ കെ.കെ. രാരിച്ചന്‍ നയിച്ച ബ്രദേഴ്സ് ബോട്ട് ക്ളബിന്‍െറ പനയക്കൊഴുപ്പ് ജേതാക്കളായി. ഒന്നാംതരം ചുരുളന്‍ വള്ളങ്ങളുടെ വാശിയേറിയ മത്സരത്തില്‍ വേലങ്ങാടന്‍ വള്ളത്തെ ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പിന്നിലാക്കി കോടിമത ട്രോഫി നേടി. വെപ്പ് ഗ്രേഡ് രണ്ടില്‍ കുമരകം റോയല്‍ ബോട്ട് ക്ളബിന്‍െറ ഡ്യൂക്കിനെ പരാജയപ്പെടുത്തി ബാബു ഉഷസ് ക്യാപ്റ്റനായുള്ള ശക്തീശ്വരത്തപ്പന്‍ ബോട്ട് ക്ളബിന്‍െറ പുന്നത്തറപുരക്കല്‍ വിജയിച്ചു. ഇരുട്ടുകുത്തി ഗ്രേഡ് രണ്ടില്‍ കുറുപ്പന്‍പറമ്പിലും ചുരുളന്‍ ഗ്രേഡ് രണ്ടില്‍ സായിനമ്പര്‍ ഒന്നും വിജയികളായി. നേരത്തെ ശ്രീകുമാരമംഗലം ക്ഷേത്രക്കടവില്‍നിന്ന് ശ്രീനാരായണ ഗുരുവിന്‍െറ ചിത്രവും വഹിച്ചുള്ള ഹംസരഥ ജലഘോഷയാത്ര കോട്ടതോട്ടിലേക്ക് നടത്തി. ഗര്‍ജിക്കുന്ന പുലിയും നാടന്‍ കലാരൂപങ്ങളായ തിരുവാതിര, ഗരുഡന്‍, കോല്‍കളി തുടങ്ങിയവ ജലഘോഷയാത്രക്ക് വര്‍ണപ്പകിട്ടേകി. പൊതുസമ്മേളനം ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്തു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മത്സര വള്ളംകളി ഉദ്ഘാടനം നിര്‍വഹിച്ചു. കെ. സുരേഷ്കുറുപ്പ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല ജിമ്മി, ജില്ലാ പഞ്ചായത്ത് അംഗം ബീന ബിനു, കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ധന്യ സാബു, എ.കെ. ജയപ്രകാശ്, പി.കെ. മനോഹരന്‍, ദേവസ്വം പ്രസിഡന്‍റ് വി.പി. അശോകന്‍, പഞ്ചായത്ത് അംഗം വി.എസ്. സുഗേഷ്, എ.വി. തോമസ്, തോമസ് കരിക്കിനത്തേ്, പി.ജി. പത്മനാഭന്‍, പി.എസ്. രഘു തുടങ്ങിയവര്‍ സംസാരിച്ചു. ദേശീയ-സംസ്ഥാന അവാര്‍ഡ് നേടിയ ചിത്രമായ ഒറ്റാല്‍ സിനിമയിലെ നായകന്‍ വാസവനെയും നെഹ്റു ട്രോഫി ജേതാക്കളായ ജവഹര്‍ ചുണ്ടന്‍െറ ക്യാപ്റ്റന്‍ ജെയിംസുകുട്ടി ജേക്കബിനെയും സുരേഷ് കുറുപ്പ് എം.എല്‍.എ പൊന്നാടയണിയിച്ച് ആദരിച്ചു. കുമരകം വള്ളംകളിക്ക് സ്ഥിരം പവിലിയന്‍ നിര്‍മിക്കാനുള്ള ഫണ്ട് ജില്ലാ പഞ്ചായത്തില്‍നിന്ന് അനുവദിച്ചതായി പ്രസിഡന്‍റ് നിര്‍മല ജിമ്മി പറഞ്ഞു. അഡ്മിനിസ്ട്രേഷന്‍ ഡിവൈ.എസ്.പി വി.ജി. വിനോദ്കുമാര്‍ വിജയികള്‍ക്ക് ട്രോഫി സമ്മാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.