ഓണനാളില്‍ നിര്‍ധന യുവതിക്ക് വൈദ്യുതി കണക്ഷന്‍

ചുങ്കപ്പാറ: ഓണനാളില്‍ വായ്പൂര് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസിലെ ജീവനക്കാരുടെ സഹായത്താല്‍ നിര്‍ധന യുവതിക്ക് വൈദ്യുതി കണക്ഷന്‍ നല്‍കി മാതൃകയായി. വായ്പൂര് തൊണ്ടിയാര്‍വയലില്‍ അമ്മിണിക്കാണ് വൈദ്യുതി കണക്ഷന്‍ നല്‍കിയത്. കിടപ്പിലായ സഹോദരനോടൊപ്പം താമസിച്ചുവന്ന അമ്മിണിക്ക് രണ്ട് സെന്‍റ് സ്ഥലമാണുള്ളത്. കൂലിവേല ചെയ്ത് വീടു പുലര്‍ത്തിയിരുന്ന യുവതിക്ക് കിടപ്പുരോഗിയായ സഹോദരനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തവുമുണ്ടായിരുന്നു. അമ്മിണിയുടെ വീടിന് വായ്പൂര് കെ.എസ്.ഇ.ബി സെക്ഷനിലെ ഉദ്യോഗസ്ഥര്‍ വയറിങ് ജോലി പൂര്‍ത്തിയാക്കി സെക്ഷനില്‍ അടയ്ക്കേണ്ട തുകയും അടച്ച് കഴിഞ്ഞദിവസം വൈദ്യുതി കണക്ഷന്‍ നല്‍കുകയായിരുന്നു. കെ.എസ്.ഇ.ബി വായ്പൂര് സെക്ഷന്‍ അസി. എന്‍ജിനീയര്‍ രവീന്ദ്രന്‍ സ്വിച്ച്ഓണ്‍ നിര്‍വഹിച്ചു. ഉദ്യോഗസ്ഥരായ സുരേഷ്, റിനോഷ്, ഹാരിസ്, വില്‍സണ്‍, സുധീര്‍ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.