കോട്ടയം: രക്തദാനം അവയവദാനത്തേക്കാള്‍ മഹത്തരമാണെന്ന് ജില്ലാ പൊലീസ് മേധാവി എം.പി. ദിനേശ്. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ആരോഗ്യവകുപ്പ്, എന്‍.എസ്.എസ് ടെക്നിക്കല്‍ സെല്‍, ജില്ലയിലെ വിവിധ യൂത്ത് ക്ളബുകള്‍, കോളജുകള്‍ എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന സമഗ്ര രക്തദാന പദ്ധതിയായ ജീവദായനിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ അവാര്‍ഡ് നേടിയ ജില്ലാ പൊലീസ് മേധാവി എം.പി. ദിനേശിനെ ചടങ്ങില്‍ അധ്യക്ഷത വഹിച്ച ബസേലിയസ് കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. അലക്സാണ്ടര്‍ വി. ജോര്‍ജ് മൊമെന്‍േറാ നല്‍കി ആദരിച്ചു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗം സിറിയക് ചാഴിക്കാടന്‍ പദ്ധതി വിശദീകരിച്ചു. ബസേലിയസ് കോളജ് മിസിസ് മാമ്മന്‍ മാപ്പിള ഹാളില്‍ നടന്ന രക്തദാന ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്ത 145 പേരില്‍ 40 പേരുടെ രക്തം ശേഖരിച്ചു. പോളിടെക്നിക് ഉള്‍പ്പെടെ ജില്ലയിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥി, വിദ്യാര്‍ഥിനികള്‍ രക്തദാന ക്യാമ്പില്‍ പങ്കാളികളായി. അടുത്ത മൂന്നുമാസത്തിനുള്ളില്‍ ജില്ലയില്‍ 50 തോളം മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫിസര്‍ ടി.എസ്. ലൈജു അറിയിച്ചു. ബ്ളഡ് ബാങ്ക് ഡി.എം.ഒ ഡോ. സപ്ന സനല്‍, എന്‍.എസ്.എസ് ടെക്നിക്കല്‍ സെല്‍ ജില്ലാ കോഓഡിനേറ്റര്‍ ആര്‍. അശോകന്‍, ബസേലിയസ് കോളജ് എന്‍.എസ്.എസ് പ്രോഗ്രാം കോഓഡിനേറ്റര്‍ ആരഭി തുടങ്ങിയവര്‍ സംസാരിച്ചു. യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ യൂത്ത് കോഓഡിനേറ്റര്‍ ജോബോയ് ജോര്‍ജ് സ്വാഗതവും എന്‍.എസ്.എസ് പ്രോഗ്രാം കോഓഡിനേറ്റര്‍ ശരത് കെ. നാഥ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.