ജില്ലാതല ഓണാഘോഷം 25 മുതല്‍ 31 വരെ

കോട്ടയം: ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും സംയുക്തമായി ഇതരവകുപ്പുകളുടെ സഹകരണത്തോടെ ആഗസ്റ്റ് 25 മുതല്‍ 31 വരെ ജില്ലയില്‍ ഓണാഘോഷ പരിപാടി സംഘടിപ്പിക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഗസ്റ്റ് 25ന് വൈകീട്ട് ആറിന് നാഗമ്പടം പോപ്പ് മൈതാനത്ത് ഉദ്ഘാടനം നിര്‍വഹിക്കും. ടൂറിസം, റവന്യൂ, കുടുംബശ്രീ, പൊലീസ് തുടങ്ങി വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ഏഴുദിവസവും വിവിധ കലാപരിപാടി അരങ്ങേറും. നാടന്‍ ഭക്ഷണമേളയും വിവിധ പ്രദര്‍ശനങ്ങളും ഉണ്ടായിരിക്കും. വൈകീട്ട് അഞ്ച് മുതല്‍ 6.30വരെ ജില്ലയിലെ സ്കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്ക് കലാപരിപാടി അവതരിപ്പിക്കാന്‍ അവസരമുണ്ട്. രജിസ്റ്റര്‍ ചെയ്യേണ്ട ഫോണ്‍ നമ്പര്‍: 9447723704. 24ന് രാവിലെ മുതല്‍ ജവഹര്‍ ബാലഭവനില്‍ കുട്ടികളുടെ ചിത്രരചനാ മത്സരം സംഘടിപ്പിക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ കലക്ടര്‍ യു.വി. ജോസ്, എ.ഡി.എം ടി.വി. സുഭാഷ്, ഡി.ടി.പി.സി സെക്രട്ടറി ജിജു ജോസ്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.