കോട്ടയം: ഓണാഘോഷത്തിന് തുടക്കം കുറിക്കുന്ന അത്തം നാളെ. നാടിന്‍െറ കാര്‍ഷിക സംസ്കാരത്തിന്‍െറ ഓര്‍മപ്പെടുത്തലിനൊപ്പം അടിയുറച്ച ഐതിഹ്യത്തിന്‍െറ പിന്തുണ കൂടിയുള്ള ഓണനാളുകളുടെ വരവറിയിക്കുന്നതാണ് അത്തം നാളില്‍ വീട്ടുമുറ്റത്ത് ഒരുക്കുന്ന പൂക്കളം. ചിങ്ങത്തിലെ അത്തംനാള്‍ മുതലാണ് പൂക്കളം ഒരുക്കാന്‍ തുടങ്ങുന്നത്. തിരുവോണംവരെ 10 ദിവസമാണ് പൂക്കളം ഒരുക്കുന്നത്. തിരുവോണപ്പുലരിയില്‍ കുളിച്ചു കോടിവസ്ത്രമണിഞ്ഞ് ഓണപ്പൂക്കളത്തിന് മുന്നില്‍ ആവണിപ്പലകയിലിരുന്ന് ഓണത്തപ്പന്‍െറ സങ്കല്‍പരൂപത്തിന് മുന്നില്‍മാവ് ഒഴിച്ച്, പൂക്കുല നിരത്തി പൂവട നിവേദിക്കുന്നു. ഓണനാളില്‍ ഒഴിച്ചുകൂടാനാകാത്ത ചടങ്ങാണിത്. അരിമാവുകൊണ്ട് കോലം വരച്ച് അതിനു മുകളില്‍ കളിമണ്ണുകൊണ്ടുണ്ടാക്കിയാണ് തൃക്കാക്കരയപ്പന്‍െറ രൂപങ്ങള്‍ പ്രതിഷ്ഠിക്കുന്നത്. ഓണത്തിന്‍െറ പ്രധാന ആകര്‍ഷണം ഓണസദ്യയാണ്. ആണ്ടിലൊരിക്കല്‍ പപ്പടവും ഉപ്പേരിയും കൂട്ടാനുള്ള അവസരമായിരുന്നു പണ്ടൊക്കെ സാധാരണക്കാരന് ഓണം. അവിയിലും സാമ്പാറും കാളന്‍, ഓലന്‍, എരിശ്ശേരി എന്നിവയാണ് ഓണസദ്യയിലെ പ്രധാന വിഭവങ്ങള്‍. നാലുകൂട്ടം ഉപ്പിലിട്ടതാണ് കടുമാങ്ങ, നാരങ്ങ, ഇഞ്ചിപ്പുളി, ഇഞ്ചിത്തൈര്. പപ്പടവും പരിപ്പും പ്രധാനമാണ്. ഉപ്പേരിയും പഴവും പാലടയും പ്രഥമനും ഒക്കെ വിളമ്പണം. നാക്കില തന്നെ വേണം ഓണസദ്യക്ക്. ലോകത്തിന്‍െറ നാനാഭാഗത്തുമുള്ള കേരളീയര്‍ ജാതിമത ഭേദമന്യേ കൊണ്ടാടുന്ന ഓണത്തെ സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും പ്രധാന ഐതിഹ്യം മഹാബലിയുടേത് തന്നെയാണ്. മലയാളികളുടെ ദേശീയോത്സവമായ ഓണം 1961ലാണ് കേരള സര്‍ക്കാര്‍ ദേശീയോത്സവമാക്കുന്നത്. തൃപ്പൂണിത്തുറയില്‍ ഓണത്തോടനുബന്ധിച്ച് അത്തം നാളില്‍ നടത്തുന്ന ആഘോഷമാണ് അത്തച്ചമയത്തോടുകൂടി സര്‍ക്കാറിന്‍െറ ഓണാഘോഷത്തിനും തുടക്കമാകും. ഓണത്തിനോടനുബന്ധിച്ച് വ്യാപാര സ്ഥാപനങ്ങളും ആളുകളെ ആകര്‍ഷിക്കുന്ന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചുകഴിഞ്ഞു. തിരുവോണമടുക്കുന്നതോടെ വസ്ത്രവിപണിയിലാണ് ഏറെ തിരക്കുണ്ടാകുന്നത്. ആഘോഷത്തിന്‍െറ ഭാഗമായുള്ള പൂക്കളങ്ങള്‍ക്ക് തമിഴ്നാട്ടില്‍നിന്ന് പൂവത്തെി തുടങ്ങി. കോളജുകളും സ്കൂളുകളും ഓണാവധിക്ക് അടക്കുന്നതിന് മുമ്പ് തന്നെ പൂക്കളങ്ങള്‍ തീര്‍ക്കുന്നത് മുന്നില്‍ കണ്ടാണ് പൂവിപണി ഒരുങ്ങിയിരിക്കുന്നത്. തോവാളയില്‍നിന്നാണ് കൂടുതല്‍ പൂവത്തെുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.