പൊള്ളലേറ്റ യുവതിയുടെ നിലയില്‍ നേരിയ പുരോഗതി; അപകടഘട്ടം കഴിഞ്ഞില്ളെന്ന് ഡോക്ടര്‍മാര്‍

ഗാന്ധിനഗര്‍: മണ്ണെണ്ണ കാന്‍ അടുപ്പില്‍ വീണതിനത്തെുടര്‍ന്ന് തീപൊള്ളലേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ നിലയില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും അപകടഘട്ടം കഴിഞ്ഞില്ളെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ട്യൂബ് ലായനി രൂപത്തില്‍ ഭക്ഷണം നല്‍കുന്നുണ്ട്. പരിപ്പ് മറിയപ്പള്ളി പുത്തന്‍വീട്ടില്‍ അനില്‍ കുമാറിന്‍െറ ഭാര്യയും നട്ടാശേരി മുട്ടത്ത് വീട്ടില്‍ പരേതനായ ഗോപാലകൃഷ്ണന്‍െറ ഏകമകളുമായ കലയാണ് (കവിത -21) മെഡിക്കല്‍ കോളജിലെ 12ാം വാര്‍ഡില്‍ കഴിയുന്നത്. ശനിയാഴ്ച രാത്രി 9.30ന് കലയുടെ വീട്ടിലെ അടുക്കളയില്‍വെച്ചാണ് അപകടമുണ്ടായത്. കഷായം തിളപ്പിക്കുന്നതിനിടെ വിളക്കില്‍ മണ്ണെണ്ണ ഒഴിക്കുന്നതിനായി അടുപ്പിന്‍െറ മേല്‍ഭാഗത്തെ തട്ടില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ കാന്‍ എടുക്കുമ്പോള്‍ അബദ്ധത്തില്‍ അടുപ്പിലേക്കും ഒഴുകി തറയിലേക്കും വീഴുകയായിരുന്നു. കലയുടെ നൈറ്റിക്ക് തീപിടിച്ച ഉടന്‍ കരച്ചില്‍കേട്ട് അടുത്തമുറിയിലായിരുന്ന കലയുടെ മകള്‍ കാര്‍ത്തികയുമായി (മൂന്ന്) മാതാവ് ഓമന (50) ഓടിയത്തെി കലയെ കെട്ടിപ്പിടിക്കുകയായിരുന്നു. ഈ സമയം ഓമനയുടെയും കുഞ്ഞിന്‍െറയും വസ്ത്രത്തിലും തറയില്‍നിന്ന് തീപടരുകയും വസ്ത്രത്തിന്‍െറ അടിഭാഗത്തും തീ പിടിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ മൂന്നുപേരെയും നാട്ടുകാര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും പിന്നീട് ഓമനയും കൊച്ചുമകളും മരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.