തൊടുപുഴ: ജില്ലയില്‍ പട്ടയമേള നടക്കുന്ന ചെറുതോണി ഐ.ഡി.എ ഗ്രൗണ്ട് 22ന് ഉപരോധിക്കുമെന്ന് ആദിവാസി നേതാക്കള്‍. പട്ടയവിതരണത്തില്‍ ആദിവാസികളോട് സര്‍ക്കാര്‍ കാണിക്കുന്ന വഞ്ചനാപരമായ നിലപാടില്‍ പ്രതിഷേധിച്ചാണ് ഉപരോധമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 1977 ജനുവരി ഒന്നിന് മുമ്പ് കുടിയേറിയ കര്‍ഷകര്‍ക്കും കൈയേറ്റക്കാര്‍ക്കും ഉപാധിരഹിത പട്ടയം നല്‍കുമ്പോള്‍ നൂറ്റാണ്ടുകളായി കൃഷി ചെയ്തുവരുന്ന ആദിവാസി കര്‍ഷകരുടെ കൈവശ ഭൂമിക്ക് കടലാസിന്‍െറ വിലപോലുമില്ലാത്ത കൈവശരേഖയാണ് നല്‍കുന്നത്. ഒരേ പ്രദേശത്ത് താമസിക്കുന്ന ആദിവാസികള്‍ക്ക് പട്ടയം നിഷേധിക്കുകയും മറ്റുള്ളവര്‍ക്ക് പട്ടയം നല്‍കുകയും ചെയ്യുന്നത് കടുത്ത വിവേചനമാണ്. ആദിവാസി മേഖലകളെല്ലാംതന്നെ സംരക്ഷിത വനമേഖലക്ക് പുറത്താണ് സ്ഥിതി ചെയ്യുന്നത്. സംയുക്ത പരിശോധന പൂര്‍ത്തീകരിച്ചിട്ടുള്ളതും വനംവകുപ്പ് മരം മുറിച്ചുനീക്കിയിട്ടുള്ളതുമായ പ്രദേശങ്ങളില്‍ ആദിവാസികള്‍ക്ക് പട്ടയം നല്‍കുന്നതിന് നിലവില്‍ തടസ്സങ്ങളൊന്നുമില്ല. 23.01.2014ല്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലും ഈ പ്രദേശങ്ങളിലെ പട്ടയവിതരണം ത്വരിതപ്പെടുത്താന്‍ തീരുമാനമെടുക്കുകയും എരുമേലി, മുണ്ടക്കയം, കോരുത്തോട് സെറ്റില്‍മെന്‍റുകളില്‍ പട്ടയം നല്‍കുന്നതിന് ഉത്തരവ് ഇറക്കിയതുമാണ്. ഒന്നര വര്‍ഷത്തിനുശേഷവും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ആദിവാസികള്‍ക്ക് മൂല്യമുള്ള പട്ടയം നല്‍കുക, ഭൂരഹിതര്‍ക്ക് 2001ലെ ആദിവാസി കരാര്‍ പ്രകാരം വാഗ്ദാനം ചെയ്ത അഞ്ചേക്കര്‍ കൃഷിഭൂമി ലഭ്യമാക്കുക, ആദിവാസികളോടുള്ള വിവേചനവും അവഗണനയും അവസാനിപ്പിക്കുക, ആദിവാസി മേഖലകള്‍ പട്ടികവര്‍ഗ പ്രദേശങ്ങളായി പ്രഖ്യാപിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങളെന്നും ഇവര്‍ വ്യക്തമാക്കി. നേതാക്കളായ കെ.കെ. ഗംഗാധരന്‍, കെ.ഐ. പരമേശ്വരന്‍, ശ്രീനിവാസന്‍, ജി. ഭാസ്കരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.