കോട്ടയം: ടി.വി പൊട്ടിത്തെറിച്ച് വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു. കോട്ടയം മുട്ടമ്പലം വൈദ്യുതി ശ്മശാനത്തിന് സമീപം (അംബേദ്കര്‍ നഗര്‍) സുമിത്രഭവന്‍ കസ്തൂരി ഹരിദാസിന്‍െറ വീട്ടിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ 9.05നാണ് സംഭവം. തീപിടിത്തത്തിന് കാരണം ഷോര്‍ട്ട്സര്‍ക്യൂട്ടാണെന്നാണ് പ്രാഥമികനിഗമനം. മുറിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ടി.വി പൊട്ടിത്തെറിച്ച് ടി.വി സ്റ്റാന്‍ഡ്, സെറ്റ്ടോപ് ബോക്സ്, ഡി.വി.ഡി പ്ളയര്‍, വയറിങ് എന്നിവ കത്തിനശിച്ചു. പുകയുയരുന്നത് കണ്ട് അയല്‍വാസികള്‍ ഓടിയത്തെി വെള്ളമൊഴിച്ച് തീകെടുത്തുകയായിരുന്നു. ആര്‍ക്കും പരിക്കില്ല. കോട്ടയത്തുനിന്ന് അഗ്നിശമനസേനയത്തെിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. റോഡരികില്‍ താഴ്ന്നുകിടക്കുന്ന വൈദ്യുതി പോസ്റ്റില്‍നിന്ന് അമിതവൈദ്യുതി പ്രവാഹമുണ്ടായതാണ് തീപിടിത്തത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.