കോട്ടയം: ഓണക്കാലത്ത് ജില്ലയില്‍ അനധികൃത മദ്യത്തിന്‍െറയും മയക്കുമരുന്നുകളുടെയും നിര്‍മാണം, വില്‍പന, ശേഖരണം, കടത്തിക്കൊണ്ടുപോകല്‍ എന്നിവ തടയുന്നതിന് എക്സൈസ് വകുപ്പ് പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ മാത്യൂസ് ജോണ്‍ അറിയിച്ചു. ഡിവിഷന്‍ ഓഫിസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റൂം കഴിഞ്ഞ അഞ്ചിന് പ്രവര്‍ത്തനം ആരംഭിച്ചു. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് എക്സൈസ് സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ രണ്ട് സ്ട്രൈക്കിങ് ഫോഴ്സ് യൂനിറ്റുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ്. അനധികൃത മദ്യം, മയക്കുമരുന്ന് ഇടപാടുകള്‍ തടയുന്നതിന് പൊലീസ്, ഫോറസ്റ്റ്, റവന്യൂ വകുപ്പുകളുമായി സഹകരിച്ച് സംയുക്ത റെയ്ഡുകള്‍ നടത്തും. കൂടാതെ, ഇന്‍റലിജന്‍സ് ടീം, ഷാഡോ എക്സൈസ്, വനിതാ സ്ക്വാഡ് എന്നിവയും പ്രവര്‍ത്തിക്കും. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള പാന്‍മസാല, പുകയില ഉല്‍പന്നങ്ങളുടെ വില്‍പന എന്നിവ കര്‍ശനമായി തടയാനും ക്ളബുകളില്‍ മിന്നല്‍ പരിശോധന നടത്താനും ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ ഉത്തരവിട്ടു. അനധികൃത മദ്യം, മയക്കുമരുന്ന് ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് താഴെ പറയുന്ന ഫോണ്‍ നമ്പറുകളില്‍ വിളിച്ചറിയിക്കാവുന്നതാണ്. എക്സൈസ് ഡിവിഷന്‍ ഓഫിസ് ആന്‍ഡ് എക്സൈസ് കണ്‍ട്രോള്‍ റൂം 0481 2562211, സ്പെഷല്‍ സ്ക്വാഡ് കോട്ടയം: 9400069506, അസി. എക്സൈസ് കമീഷണര്‍: 9496002865.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.