ചെറുവള്ളി എസ്റ്റേറ്റില്‍ കൈയേറ്റ ശ്രമം, സംഘര്‍ഷം

എരുമേലി: ചെറുവള്ളി എസ്റ്റേറ്റില്‍ വീണ്ടും കൈയേറ്റ ശ്രമം. എസ്റ്റേറ്റിലെ തൊഴിലാളികളും ജീവനക്കാരും പൊലീസും കൈയേറ്റ ശ്രമം പരാജയപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ രണ്ട് എസ്റ്റേറ്റ് ജീവനക്കാര്‍ക്കും ഒരു തൊഴിലാളിക്കും പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് 13 സ്ത്രീകളടക്കം 70ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ 55 പേരെ ജാമ്യത്തില്‍ വിട്ടയച്ചു. 15പേരെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. അഖില കേരള ഭൂരഹിത കര്‍ഷകസംഘം പത്തനംതിട്ട എന്ന സംഘടനയുടെ നേതൃത്വത്തിലാണ് എസ്റ്റേറ്റ് കൈയേറ്റ ശ്രമം നടന്നത്. പുലര്‍ച്ചെ എത്തിയ സംഘത്തില്‍ ഒരുവിഭാഗം സ്ഥലം കൈയേറി ഷെഡുകള്‍ നിര്‍മിക്കാനുള്ള ശ്രമം ആരംഭിച്ചതായി പറയുന്നു. ഈ സംഘത്തെ എസ്റ്റേറ്റില്‍നിന്ന് പുറത്താക്കാനുള്ള സംഘര്‍ഷത്തിനിടെയാണ് ടാപ്പിങ് തൊഴിലാളിയായ മാത്യുവിന് കൈക്ക് വെട്ടേറ്റത്. ഒപ്പമുണ്ടായിരുന്ന എസ്റ്റേറ്റ് അസി. മാനേജര്‍മാരായ സുബിന്‍, ദീപക് എന്നിവരെയും കൈയേറ്റ സംഘം ആക്രമിച്ചതായി പൊലീസ് പറഞ്ഞു. ഇവര്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. സ്റ്റേറ്റ് ഇന്‍റലിജന്‍സ് ബ്യൂറോക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ പ്രദേശം പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇതിനിടെ മണിമല സി.ഐ എം.എ. അബ്ദുല്‍ റഹീമിന്‍െറ നേതൃത്വത്തിലുള്ള സംഘത്തിന്‍െറ ദൃഷ്ടിയില്‍പെട്ട ജീപ്പ് പരിശോധിച്ചു. വാഹനത്തില്‍ പടുത, കയര്‍, കുടില്‍ കെട്ടാന്‍ ആവശ്യമായ മറ്റ് സാധന സാമഗ്രികള്‍, ഭക്ഷണം എന്നിവയുണ്ടായിരുന്നു. വാഹനത്തിലുണ്ടായിരുന്നവരെ വിശദമായി ചോദ്യംചെയ്തതോടെ ചെറുവള്ളി എസ്റ്റേറ്റില്‍ സ്ഥലം ലഭിക്കുമെന്ന വാഗ്ദാനം നല്‍കി തങ്ങളെ ഇവിടെ എത്തിച്ചതാണെന്ന് അവര്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുത്ത പൊലീസ് ജാഗ്രതയിലായി. ഇതിനോടകം കൈയേറ്റം നടത്തിയവരെ എസ്റ്റേറ്റ് തൊഴിലാളികളും ജീവനക്കാരും ചേര്‍ന്ന് പുറത്താക്കിയിരുന്നു. പിന്നീട് വീണ്ടും സംഘടിച്ചത്തെിയ 200ഓളം വരുന്ന സംഘാംഗങ്ങള്‍ വീണ്ടും തോട്ടം കൈയേറാന്‍ ശ്രമം നടത്തി. എന്നാല്‍, കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി വി.യു. കുര്യാക്കോസിന്‍െറ നിര്‍ദേശാനുസരണം മണിമല, പാമ്പാടി, പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി സി.ഐമാരുടെയും നേതൃത്വത്തില്‍ സ്ഥലത്തത്തെി കൈയേറ്റക്കാരെ പിന്തിരിപ്പിച്ചു. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളുടെ വിവിധ പ്രദേശങ്ങളിലുള്ളവര്‍ സംഘത്തിലുണ്ടായിരുന്നു. കലക്ടറുടെ നിര്‍ദേശാനുസരണം പൊലീസ് സംരക്ഷണത്തോടെയാണ് എസ്റ്റേറ്റില്‍ പ്രവേശിക്കുന്നതെന്ന വാഗ്ദാനം നല്‍കി തെറ്റിദ്ധരിപ്പിച്ചാണ് തങ്ങളെ സംഭവ സ്ഥലത്തത്തെിച്ചതെന്ന് അറസ്റ്റിലായവര്‍ പറഞ്ഞു. ഹാരിസണ്‍ പ്ളാന്‍േറഷന്‍െറയും പിന്നീട് ബിലീവേഴ്സ് ചര്‍ച്ചിന്‍െറയും നിയന്ത്രണത്തിലായിരുന്ന എസ്റ്റേറ്റ് ഹൈകോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഇപ്പോള്‍ സര്‍ക്കാര്‍ അധീനതയിലാണ്. ഭൂരഹിത കര്‍ഷക സംഘം നേതാക്കളായ പൊടിയന്‍, രാജു, തുളസീധരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കൈയേറ്റ ശ്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഘത്തില്‍ പ്രവേശത്തിന് 600 രൂപയും ഐ.ഡി കാര്‍ഡിനും മറ്റുമായി 1500 രൂപയും അംഗങ്ങളില്‍നിന്ന് വാങ്ങിയതായി അറസ്റ്റിലായവര്‍ പൊലീസിനോട് പറഞ്ഞു. എസ്റ്റേറ്റില്‍ അതിക്രമിച്ച് കയറിയതിന് 55 പേര്‍ക്കും ദേഹോപദ്രവം, വധശ്രമം എന്നിവക്ക് 15 പേര്‍ക്കും എതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി വി.യു. കുര്യാക്കോസ്, ഇന്‍റലിജന്‍സ് ഡിവൈ.എസ്.പി വിനോദ്പിള്ള, സി.ഐമാരായ എം.എ. അബ്ദുല്‍റഹീം (മണിമല), സാജു വര്‍ഗീസ് (പാമ്പാടി), ആര്‍. ജോസ് (പൊന്‍കുന്നം), മധു (കാഞ്ഞിരപ്പള്ളി), മുഹമ്മദ് ഇസ്മയില്‍ (സ്പെഷല്‍ ബ്രാഞ്ച്) എന്നിവരും എസ്.ഐമാരായ സജിമോന്‍, കെ.ആര്‍. സതീഷ്, ജി. അനൂപ്, ഷമീര്‍, ഷിന്‍േറാ എന്നിവരും നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.