നെടുങ്കണ്ടം: കമ്പംമെട്ട് ചെക്പോസ്റ്റില്‍ കഞ്ചാവ് പിടികൂടി. രണ്ടു കിലോ 100 ഗ്രാം കഞ്ചാവുമായി തമിഴ്നാട് കോമ്പ സ്വദേശി ശിങ്കരാജാണ് (32) പിടിയിലായത്. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച വൈകീട്ട് 3.50ന് ചെക്പോസ്റ്റില്‍ വാഹന പരിശോധനക്കിടയിലാണ് ഇയാള്‍ കുടുങ്ങിയത്. പ്ളാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ചാക്കില്‍ കെട്ടി ബൈക്കിന്‍െറ സീറ്റിനടിയില്‍ ഒളിപ്പിച്ച ശേഷം സീറ്റിനു മുകളില്‍ കോട്ട് മടക്കി ഇട്ട് അതിലിരുന്ന് ബൈക്ക് ഓടിച്ചാണ് വന്നത്. കഞ്ചാവ് കരുനാഗപ്പള്ളിയിലേക്ക് കൊണ്ടുപോയതാണെന്ന് പറഞ്ഞതായി പൊലീസ് പറഞ്ഞു. വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. കമ്പംമെട്ട് എസ്.ഐ പി.കെ. അസീസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ റഹീം, ബിനോയി, സിനു ജോസ്, കെ.കെ. സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.