കൊല്ലം: ഉളിയക്കോവിൽ തുരുത്ത് ഭാഗത്ത് തെരുവുനായ് ആക്രമണത്തിൽ നാലുപേർക്ക് പരിക്ക്. രണ്ട് സ്ത്രീകൾക്കും, 10 വയസ്സുള്ള ഒരു കുട്ടിക്കും, 70 വയസ്സുള്ള വയോധികനുമാണ് പരിക്കേറ്റത്. ഉളിയക്കോവിൽ തുരുത്ത് ഭാഗത്ത് തുണി വിരിക്കുന്നതിനിടയിലാണ് സ്ഥലവാസിയായ അരുന്ധതിയെ (40) നായ് ആക്രമിച്ചത്. സമീപവാസിയായ വാസുദേവെൻറ (70) ഇടതുകൈയിലാണ് നായുടെ കടിയേറ്റത്. രാവിലെ മുറ്റത്തിരുന്ന് ഷൂ ധരിക്കുന്നതിനിടയിലാണ് 10 വയസ്സുകാരനായ അരവിന്ദിനെ തെരുവുനായ് ആക്രമിച്ചത്. ആക്രമണത്തിൽ കുട്ടിയുടെ കൈമുട്ടിന് മുകളിലും താഴെയും മുറിവേറ്റു. തുരുത്തിനോട് ചേർന്ന് താമസിക്കുന്ന രേഷ്മക്ക് കാലിലാണ് കടിയേറ്റത്. രണ്ടുപേർ ജില്ല ആശുപത്രിയിലും രണ്ടുപേർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സതേടി. തുരുത്ത് ഭാഗത്ത് മാലിന്യം തള്ളുന്നതിനാൽ തെരുവ് നായ്ക്കളുടെ ശല്യം കൂടുതലാണെന്ന്
നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.