പരവൂർ: ഒഴുക്ക് നിലച്ച് മലീമസമായ തോട് ദുർഗന്ധവും രോഗഭീതിയും പരത്തുന്നു. പരവൂർ ഒല്ലാൽ ഭാഗത്തുള്ള തോടാണ് ഏറെക്കാലമായി മാലിന്യം അടിഞ്ഞുകൂടി ആരോഗ്യത്തിനു ഭീഷണിയായിരിക്കുന്നത്. ഗ്രീൻ േപ്രാട്ടോകോൾ പാലിക്കണമെന്ന നഗരസഭയുടെ ഉദ്ബോധനങ്ങൾക്കിടയിലാണ് നഗരഹൃദയത്തിൽത്തന്നെ തോട് ദുർഗന്ധ വാഹിനിയും രോഗവാഹിനിയുമായി കിടക്കുന്നത്. ഒല്ലാൽ ക്ഷേത്രത്തിന് സമീപത്തുകൂടി ഒഴുകി കോട്ടപ്പുറം കായലിൽ ചേരുന്ന തോടിനാണ് ഈ ദുരവസ്ഥ. സമീപത്ത് കയർ ഉൽപാദന കേന്ദ്രങ്ങളുള്ളതിനാൽ തൊണ്ടിെൻറയും ചകിരിയുടെയും വേസ്റ്റുകളടക്കം വൻതോതിൽ മാലിന്യം തോട്ടിൽ അടിഞ്ഞുകിടക്കുകയാണ്. കലുങ്കിന് ഇരുവശത്തുമാണ് കൂടുതലും മാലിന്യം അടിഞ്ഞിട്ടുള്ളത്. വാഹനങ്ങളിൽ മാലിന്യം എത്തിച്ച് ഇവിടെ നിക്ഷേപിക്കുന്ന പ്രവണതയുമുണ്ട്. തോട്ടിൽ വെള്ളമുണ്ടെങ്കിലും ഒഴുക്ക് പൂർണമായും നിലച്ചതിനാൽ കെട്ടിനിൽക്കുന്ന വെള്ളത്തിന് ദുർഗന്ധമുണ്ട്. കൊതുകുശല്യവും വർധിച്ചിട്ടുണ്ട്. വെള്ളം കറുത്ത് മലീമസമാണ്. ശുചീകരണത്തിന് നഗരസഭ മുന്തിയ പരിഗണന നൽകുമെന്ന് അധികൃതർ വ്യക്തമാക്കുമ്പോഴും മലീമസമായ തോടുകളും കുളങ്ങളും വൃത്തിയാക്കാനോ സംരക്ഷിക്കാനോ ശ്രമങ്ങളുണ്ടാകുന്നില്ല. അടിയന്തര പ്രാധാന്യത്തോടെ ചെയ്യേണ്ട പ്രവർത്തനങ്ങൾ പോലും ഇക്കാര്യത്തിൽ നഗരസഭ സ്വീകരിക്കുന്നില്ലെന്ന് പലയിടത്തുനിന്നും പരാതികൾ ഉയരുന്നുണ്ട്. നിരവധി കുളങ്ങളാണ് മലീമസമായിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.