​കു​ള​ത്തൂ​പ്പു​ഴ​യി​ൽ െപാ​ലീ​സ്​ ക്വാ​ർ​േ​ട്ട​ഴ്​​സ്​ ഉ​പേ​ക്ഷി​ച്ച​നി​ല​യി​ൽ

കുളത്തൂപ്പുഴ: പൊലീസ് സ്റ്റേഷന് മുന്നിലെ പഴയ ക്വാർട്ടേഴ്സ് കെട്ടിടം സംരക്ഷണമില്ലാതെ നശിക്കുന്നു. ആദ്യം പൊലീസ് ഉദ്യോഗസ്ഥർ താമസിച്ചിരുന്ന കെട്ടിടം പിന്നീട് സർക്കിൾ ഇൻസ്പെക്ടർ ഓഫിസായി പ്രവർത്തിക്കുകയും ചെയ്തിരുന്നു. ഇതിനിടെ, സർക്കിൾ ഓഫിസിന് പുതിയ കെട്ടിടം നിർമിച്ചതോടെ പഴയ ക്വാർട്ടേഴ്സ് കെട്ടിടം അടച്ചിടുകയായിരുന്നു. കരിങ്കല്ലിൽ ഭിത്തി നിർമിച്ച കെട്ടിടത്തിെൻറ ഓടിട്ട മേൽക്കൂര കാലപ്പഴക്കത്താൽ തകർന്നു. ഇത് മാറ്റിസ്ഥാപിക്കാനോ അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കാനോ ആഭ്യന്തര വകുപ്പ് തയാറായിട്ടില്ല. കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷനിലെത്തുന്നവരുടെ വിശ്രമസ്ഥലവും കാത്തിരിപ്പുമെല്ലാം കെട്ടിടത്തിന് മുന്നിലെ ചായ്പിലാണ്. ഇത് അപകടസാധ്യത വർധിപ്പിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.