മില്‍മ പാല്‍വിതരണ ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

കൊല്ലം: മില്‍മ പാല്‍വിതരണ ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു. ശനിയാഴ്ച മുതല്‍ പാല്‍വിതരണം സാധാരണനിലയിലാവും. പാല്‍ എജന്‍റുമാര്‍ക്ക് വിതരണത്തിന് എത്തിച്ച് കൊടുക്കുന്ന വാഹനത്തിലെ ജീവനക്കാരാണ് വ്യാഴാഴ്ച വൈകീട്ട് മുതല്‍ പണിമുടക്കിയത്. തുടര്‍ന്ന് മില്‍മ ഡെയറി ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. പണിമുടക്കിനെ തുടര്‍ന്ന് പലയിടങ്ങളിലും പാല്‍ കിട്ടിയില്ല. ലീക്കേജുണ്ടാകുന്ന പാലിന് പകരമായി ഏജന്‍റുമാര്‍ക്ക് പാല്‍ നല്‍കുന്നത് ഡെയറിയില്‍നിന്ന് നേരിട്ടാക്കിയതിനെതിരെയാണ് പണിമുടക്ക് ആരംഭിച്ചത്. ലീക്കേജുണ്ടാകുന്ന പാലിന് പകരമായി 1000 കവര്‍ പാലിന് രണ്ട് കവര്‍ പാല്‍ ഏജന്‍റുമാര്‍ക്ക് നല്‍കണമെന്നാണ് നിയമം.എന്നാല്‍, ലീക്കേജിനുപകരമായുള്ള അധിക കവര്‍ പാല്‍ ഏജന്‍റുമാര്‍ക്ക് വിതരണവാഹനത്തിലെ ജീവനക്കാര്‍ നല്‍കുന്നില്ളെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് ഡെയറിയില്‍നിന്ന് നേരിട്ട് വാങ്ങാന്‍ ഏജന്‍റുമാരോട് മില്‍മ നിര്‍ദേശിച്ചത്. ലീക്കേജിന് പകരമുള്ള പാല്‍ വിതരണത്തില്‍ ഈ മാസം 12വരെ തല്‍സ്ഥിതി തുടരാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. 13ന് ലേബര്‍ ഓഫിസില്‍ ചേരുന്ന യോഗത്തിനുശേഷം ലീക്കേജ് വരുന്ന പാലിനുപകരമുള്ള പാല്‍വിതരണ രീതിയില്‍ അന്തിമ തീരുമാനമെടുക്കുകയുള്ളൂവെന്ന് കൊല്ലം മില്‍മ ഡെയറി മാനേജര്‍ ശ്രീനിവാസ് പറഞ്ഞു. ചിലസ്ഥലങ്ങളില്‍ മില്‍മ പാല്‍ ലഭ്യമാകാത്തതിനെ തുടര്‍ന്ന് ഏജന്‍റുമാര്‍ ഡെയറിയുടെ ഡോക്കില്‍ നേരിട്ടത്തെിയാണ് പാല്‍ സ്വീകരിച്ചിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.