ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച മാലിന്യസംസ്കരണ പ്ളാന്‍റ് ഉപയോഗശൂന്യം

ഇരവിപുരം: ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച മാലിന്യസംസ്കരണപ്ളാന്‍റ് ഉപയോഗശൂന്യമായി. പോളയത്തോട് മാര്‍ക്കറ്റിനുള്ളില്‍ കോര്‍പറേഷന്‍ സ്ഥാപിച്ച മാലിന്യസംസ്കരണ പ്ളാന്‍റാണ് അധികൃതരുടെ അനാസ്ഥകാരണം ഉപയോഗശൂന്യമാകുന്നത്. പ്ളാന്‍റിന്‍െറ പല ഭാഗങ്ങളും സാമൂഹികവിരുദ്ധരും മോഷ്ടാക്കളും കടത്തിക്കൊണ്ടുപോയ നിലയിലാണ്. പോളയത്തോട്ടിലും പരിസരത്തുമുള്ള മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിനും വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനുമായി ഏതാനും വര്‍ഷംമുമ്പ് കോര്‍പറേഷനാണ് പ്ളാന്‍റ് സ്ഥാപിച്ചത്. പോളയത്തോട് മാര്‍ക്കറ്റിന്‍െറ തെക്കുഭാഗത്ത് റെയില്‍വേ റോഡിനടുത്തായാണ് പ്ളാന്‍റ് സ്ഥിതി ചെയ്യുന്നത്. ആധുനികരീതിയില്‍ സ്ഥാപിച്ച പ്ളാന്‍റ് തുടക്കത്തില്‍ കുറച്ചുദിവസം പ്രവര്‍ത്തിച്ചെങ്കിലും പിന്നീട് പ്രവര്‍ത്തനരഹിതമാവുകയായിരുന്നു. മാലിന്യം സംസ്കരിക്കുന്നതിലൂടെ ലഭിക്കുന്ന വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാനായി സ്ഥാപിച്ച ലൈറ്റുകളും നശിച്ച നിലയിലാണ്. പ്രവര്‍ത്തിപ്പിക്കാന്‍ കോര്‍പറേഷന്‍ ആളെ നിയമിക്കാതിരുന്നതാണ ് പ്ളാന്‍റ് നശിക്കാന്‍ കാരണമെന്നാണ് ജനങ്ങളുടെ വിമര്‍ശം. പ്ളാന്‍റിന്‍െറ പ്രവര്‍ത്തനം പുനരാരംഭിക്കാനാവശ്യമായ നടപടികള്‍ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.