ക്ഷേത്രത്തിലെ വഞ്ചി മോഷണം: 10ാം ക്ളാസ് വിദ്യാര്‍ഥി പിടിയില്‍

പാരിപ്പള്ളി: ക്ഷേത്രത്തിലെ വഞ്ചി മോഷണം നടത്തിയ കേസില്‍ 10ാം ക്ളാസ് വിദ്യാര്‍ഥി പിടിയിലായി. കഴിഞ്ഞദിവസം പാരിപ്പള്ളി ഇടക്കുന്ന് പാരിക്കല്‍ മൂര്‍ത്തി ക്ഷേത്രത്തിലെ വഞ്ചി കുത്തിത്തുറന്ന് പണവും മറ്റും അപഹരിച്ച കേസിലാണ് വിദ്യാര്‍ഥി പിടിയിലായത്. കല്ലുവാതുക്കല്‍ ഇടക്കുന്ന് സ്വദേശിയായ വിദ്യാര്‍ഥിയാണ് പിടിയിലായത്. രാത്രി സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട വിദ്യാര്‍ഥിയെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. വിദ്യാര്‍ഥി അമ്പലത്തിന്‍െറ സമീപവാസിയും ക്ഷേത്രത്തിലെ നിത്യസന്ദര്‍ശകനുമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ചാത്തന്നൂര്‍ സബ്ഡിവിഷനിലാകമാനം ചെറുമോഷണങ്ങള്‍ പതിവായതിനെതുടര്‍ന്ന് അഞ്ചോളം കുട്ടികളെ പൊലീസ് പിടികൂടിയിരുന്നു. പിടിയിലായ വിദ്യാര്‍ഥിയും ഈ സംഘത്തില്‍പ്പെട്ടയാളാണെന്ന് പൊലീസ് പറഞ്ഞു. ചാത്തന്നൂര്‍ എ.സി.പി എസ്. ശിവപ്രസാദ്, പരവൂര്‍ സി.ഐ വി.എസ്. ബിജു, പാരിപ്പള്ളി എസ്.ഐ എസ്. ജയകൃഷ്ണന്‍ എന്നിവരുടെ നേതൃതത്തിലെ സംഘമാണ് അന്വേഷണം നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.