ആര്‍.പി.എല്‍ തൊഴിലാളി സമരം ആറാം ദിവസത്തിലേക്ക്

കുളത്തൂപ്പുഴ: മിനിമം വേതനത്തില്‍ വര്‍ധന ആവശ്യപ്പെട്ടും താമസസ്ഥലത്തെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കണമെന്നാവശ്യപ്പെട്ടും പൊതുമേഖലാ സ്ഥാപനമായ കുളത്തൂപ്പുഴ റിഹാബിലിറ്റേഷന്‍ പ്ളാന്‍േറഷന്‍ ലിമിറ്റഡ് (ആര്‍.പി.എല്‍) തൊഴിലാളികള്‍ നടത്തുന്ന സമരം ആറാം ദിവസത്തിലേക്ക്. സംയുക്ത ട്രേഡ് യൂനിയന്‍ നേതൃത്വത്തില്‍ ഞായറാഴ്ചയാണ് സമരം ആരംഭിച്ചത്. തൊഴില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചകളിലും അനുകൂല തീരുമാനമുണ്ടാകാതെ വന്നതോടെ സമരം ശക്തമാക്കാന്‍ തൊഴിലാളികള്‍ നിര്‍ബന്ധിതരാവുകയായിരുന്നു. വ്യാഴാഴ്ചയും തൊഴിലാളികള്‍ എസ്റ്റേറ്റ് കവാടം ഉപരോധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.