ചവറ: അദാലത്തില്‍ പരാതിക്കെട്ടുകളുമായി ജനം കലക്ടറുടെ മുന്നിലത്തെി. ജില്ലാ ഭരണകൂടം ചവറയിലെ ജനങ്ങള്‍ക്കായി നടത്തിയ ജനങ്ങള്‍ക്കരികിലേക്ക് എന്ന പരിപാടിയിലായിരുന്നു കരളലിയിക്കുന്ന കദനകഥകളുമായി അവരത്തെിയത്. അര്‍ഹത ഉള്ളവരെ അവഗണിച്ച് എ.പി.എല്‍ ലിസ്റ്റില്‍ ക്രമക്കേട് നടന്നുവെന്നും അര്‍ഹതപ്പെട്ടവരെ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നുമായിരുന്നു ഭൂരിപക്ഷം പേരുടെയും പരാതി. വീടുവെച്ച് ആറുമാസം കഴിഞ്ഞിട്ടും വീട്ട് നമ്പര്‍ നല്‍കിയില്ല എന്ന പരാതിയുമായി ചിലരത്തെി. ഭൂരഹിതര്‍ക്ക് ഭൂമി നല്‍കണം, ചിറ്റൂരിലെ മലിനീകരണം, തീരദേശ മേഖലയിലെ കുടിവെള്ള പ്രശ്നം തുടങ്ങി നിരവധി പരാതികളാണ് കലക്ടര്‍ എ. ഷൈനമോളുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടെ മുന്നിലത്തെിയത്. ബഹുഭൂരിപക്ഷം പരാതികളും ഉടന്‍ തന്നെ പരിഹരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് 18,88,300 രൂപയുടെ സഹായം, ദേശീയ കുടുംബ സഹായ പദ്ധതി പ്രകാരം 159 പേര്‍ക്ക് 29,30,000 രൂപയുടെ ധനസഹായ വിതരണവും അദാലത്തില്‍ നല്‍കി. അദാലത്തില്‍ പരിഹരിക്കാത്ത പരാതികള്‍ വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ അന്വേഷിച്ച് നിജസ്ഥിതി മനസ്സിലാക്കി പരിഹാരം കാണാനും കലക്ടര്‍ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തി. ഡെപ്യൂട്ടി കലക്ടര്‍ കെ. ചിത്ര, കരുനാഗപ്പള്ളി തഹസില്‍ദാര്‍ എ. ബഷീര്‍കുഞ്ഞ്, എ.ഡി.എം എം.എ. റഹിം, അഡീഷനല്‍ തഹസില്‍ദാര്‍ നിസാര്‍ അഹമ്മദ്, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ എസ്. സജീദ്, എപ്ളോയ്മെന്‍റ് ഓഫിസര്‍ നാസര്‍, ഗിരിജ ,വര്‍ഗീസ് പണിക്കര്‍, ബ്ളോക്പഞ്ചായത്ത് പ്രസിഡന്‍റ് ചവറ ഹരീഷ്കുമാര്‍, ചവറ, പന്മന, തേവലക്കര, തെക്കുംഭാഗം, നീണ്ടകര പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, വില്ളേജ് ഓഫിസര്‍മാര്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. രാവിലെ 10ന് തുടങ്ങിയ പരിപാടി രാത്രിയോടെയാണ് അവസാനിച്ചത്. 1500 ഓളം പരാതികളാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.