ശരണ്യ പദ്ധതി: 640 വനിതകള്‍ക്ക് സ്വയംതൊഴില്‍ വായ്പ –കലക്ടര്‍

കൊല്ലം: വിവിധ എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അശരണരായ വനിതകള്‍ക്കുള്ള സ്വയംതൊഴില്‍ പദ്ധതിയായ ശരണ്യയിലേക്ക് ജില്ലയില്‍നിന്ന് 640 പേരെ തെരഞ്ഞെടുത്തതായി കലക്ടര്‍ എ. ഷൈനാമോള്‍ അറിയിച്ചു. വിധവകള്‍, നിയമപരമായി വിവാഹബന്ധം വേര്‍പെടുത്തിയവര്‍, ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍, 30 വയസ്സ് കഴിഞ്ഞിട്ടുള്ള അവിവാഹിതര്‍ തുടങ്ങിയവര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് നാഷനല്‍ എംപ്ളോയ്മെന്‍റ് സര്‍വിസ് വകുപ്പിന്‍െറ നേതൃത്വത്തില്‍ പരിശീലനം നല്‍കും. പരിശീലനത്തിനുശേഷം പരമാവധി 50,000 രൂപ വീതം സ്വയംതൊഴില്‍ ആരംഭിക്കുന്നതിന് പലിശരഹിത വായ്പ നല്‍കും. ഇതില്‍ 25,000 രൂപ സര്‍ക്കാര്‍ സബ്സിഡിയാണ്. ബാക്കി 25,000 രൂപ 60 മാസംകൊണ്ട് തുല്യഗഡുക്കളായി തിരിച്ചടക്കണം. തെരഞ്ഞെടുത്ത 640 പേര്‍ക്ക് തുക ലഭ്യമാകുന്ന മുറക്ക് വായ്പ അനുവദിക്കുന്നതാണ്. കലക്ടര്‍ അധ്യക്ഷയായ സമിതിയാണ് ഗുണഭോക്താക്കളെ നിശ്ചയിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.