ജില്ലാ കരാട്ടേ ചാമ്പ്യന്‍ഷിപ്പിന് തുടക്കം

കൊട്ടാരക്കര: ജില്ലാ കരാട്ടേ ചാമ്പ്യന്‍ഷിപ്പിന് കൊട്ടാരക്കരയില്‍ തുടക്കമായി. ഞായറാഴ്ച സമാപിക്കും. പുലമണ്‍ മാര്‍ത്തോമാ ജൂബിലി മന്ദിരം ഹാളില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ് കൊടിക്കുന്നില്‍ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. പി. ഐഷാ പോറ്റി എം.എല്‍.എ അധ്യക്ഷതവഹിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ ഗീതാ സുധാകരന്‍, വൈസ് ചെയര്‍മാന്‍ എ. ഷാജു, ജില്ലാ കരാട്ടേ അസോസിയേഷന്‍ സെക്രട്ടറി സണ്ണി വര്‍ഗീസ്, വൈസ് പ്രസിഡന്‍റ് ആര്‍. സുരാജ്, കൊട്ടാരക്കര കരാട്ടേ ക്ളബ് പ്രസിഡന്‍റ് ജി. ഗംഗാധരന്‍ നായര്‍, നഗരസഭാ കൗണ്‍സിലര്‍ കോശി കെ. ജോണ്‍ എന്നിവര്‍ സംസാരിച്ചു. കൊട്ടാരക്കര കരാട്ടേ ക്ളബ് വനിതാ വിഭാഗം പരിശീലക ശ്രീകലാ ശേഖര്‍ ഉപഹാര സമര്‍പ്പണം നടത്തി. ജില്ലാ പ്രസിഡന്‍റ് എസ്. രഘുകുമാര്‍ സ്വാഗതവും കണ്‍വീനറും കൊട്ടാരക്കര കരാട്ടേ ക്ളബ് അലന്‍ തിലക് ഷിട്ടോ റ്യൂ കരാട്ടേ സ്കൂള്‍ ചീഫ് ഇന്‍സ്ട്രക്ടറുമായ സി. ശേഖര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ ഇനങ്ങളില്‍ മത്സരങ്ങള്‍ നടന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 850 പേരാണ് 124 ഇനങ്ങളിലെ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. ഞായറാഴ്ച രാവിലെ ഒമ്പതിന് മത്സരങ്ങള്‍ പുനരാരംഭിക്കും. ചാമ്പ്യന്‍ഷിപ്പിന് ഞായറാഴ്ച വൈകീട്ട് ആറിന് കൊടിയിറങ്ങും. സമാപന സമ്മേളനം മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും. പ്രസിഡന്‍റ് എസ്. രഘുകുമാര്‍ അധ്യക്ഷതവഹിക്കും. യോഗത്തില്‍ റൂറല്‍ എസ്.പി എസ്. ശശികുമാര്‍, ടി.എം. ജാഫര്‍, കോട്ടാത്തല ശ്രീകുമാര്‍, മാത്യൂസ് കെ. ലൂക്ക്, കെ.ജി. ശ്യാമന്‍ എന്നിവര്‍ സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.