ട്രംപി​െൻറ യാത്രാവിലക്കിന്​ തിരിച്ചടിയായി വീണ്ടും കോടതി വിധി

വാഷിങ്ടൺ: ആറ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റക്കാർക്ക് വിസ നിരോധിച്ച അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപി​​െൻറ ഉത്തരവിന് വീണ്ടും യു.എസ് അപ്പീൽ കോടതിയുടെ വിലക്ക്. യാത്രാനിരോധനവുമായി ബന്ധെപ്പട്ട ഫെഡറൽ കോടതി വിധിക്കെതിരെ ഹവായ് സംസ്ഥാനം നൽകിയ ഹരജിയിലാണ്, ട്രംപി​​െൻറ ഉത്തരവ് വിവേചനപരമെന്ന് ചൂണ്ടിക്കാട്ടി ഒമ്പതാം സർക്യൂട്ട് അപ്പീൽ കോടതി വിലക്കേർപ്പെടുത്തിയത്. മൂന്ന് ജഡ്ജിമാരടങ്ങുന്ന െബഞ്ചിേൻറതാണ് ഏകകണ്ഠ തീരുമാനം. ട്രംപിനെതിരെ രൂക്ഷ വിമർശനം നടത്തിയ കോടതി, കുടിയേറ്റമെന്നത് പ്രസിഡൻറി​​െൻറ 'വൺ മാൻ ഷോ'ക്കുള്ള വിഷയമല്ലെന്ന് ചൂണ്ടിക്കാട്ടി. അതേസമയം, രാജ്യത്തേക്ക് വരുന്നവരെ പരിശോധിക്കുന്ന നടപടിക്രമങ്ങളിൽ പരിഷ്കാരം വരുത്താൻ സർക്കാറിന് അവകാശമുണ്ടെന്നും കോടതി പറഞ്ഞു. ട്രംപി​​െൻറ ഉത്തരവിലെ ചില നിർദേശങ്ങൾ തടഞ്ഞുകൊണ്ട് കഴിഞ്ഞ മാർച്ചിൽ ഹവായിലെ ഫെഡറൽ കോടതി പുറപ്പെടുവിച്ച വിധിക്കെതിരെയാണ് ഹവായ് സംസ്ഥാനം അപ്പീൽ നൽകിയത്. ട്രംപി​​െൻറ ഉത്തരവിനെതിരെ നിരവധി കോടതികളിൽ കേസ് നടക്കുകയാണ്. പലതവണ ഉത്തരവിനെതിരെ കോടതികളിൽനിന്ന് രൂക്ഷ പരാമർശങ്ങളുണ്ടായിട്ടുണ്ട്. വെർജീനിയയിലെ നാലാം സർക്യൂട്ട് അപ്പീൽ കോടതി ഇൗയിടെ ട്രംപി​​െൻറ ഉത്തരവ് തടഞ്ഞ മേരിലാൻഡ്കോടതിവിധി ശരിെവച്ചിരുന്നു. കീഴ്കോടതികളിെല പരാമർശങ്ങൾ ട്രംപിന് തിരിച്ചടിയാണെങ്കിലും ഉത്തരവിനെ ബാധിക്കില്ല. സുപ്രീംകോടതിയുടേതായിരിക്കും അന്തിമ തീരുമാനം. എന്നാൽ, കീഴ്കോടതി പരാമർശങ്ങൾ സുപ്രീംകോടതി വിധിയെ സ്വാധീനിക്കാനിടയുണ്ടെന്നാണ് സൂചന. ഇറാഖ്, സിറിയ, ഇറാൻ, സുഡാൻ, ലിബിയ, സോമാലിയ, യമൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റക്കാർക്കും അഭയാർഥികൾക്കുമാണ് വിലക്കേർപ്പെടുത്തിയത്.
Tags:    
News Summary - trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.