Posted On
date_range Updated On
date_range നെടുമ്പാശ്ശേരിയിൽ വൻ സ്വർണ്ണക്കടത്ത് പിടിച്ചു
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് മൂന്നുകിലോ സ്വർണം കസ്റ്റംസ് പിടികൂടി. ഖത്തർ എയർവേസിൽ വന്നിറങ്ങിയ തൃശൂർ സ്വദേശി പുതിയ വളപ്പിൽ അബ്ദുൽ റഫീക്ക് എന്നയാളിൽ നിന്നാണ് സ്വർണം പിടികൂടിയത്. രാവിലെ 10.30നായിരുന്നു സംഭവം.
സ്വർണം രൂപമാറ്റം വരുത്തി ചെറിയ ഷീറ്റുകളാക്കി പ്ലാസ്റ്റിക്കിൽ െപാതിഞ്ഞ് അരയിൽ ചുറ്റിയ നിലയിലായിരുന്നു. ഇയാളുെട മുഖത്തെ പരിഭ്രമം കണ്ട് പൊലീസ് ചോദ്യം ചെയ്തതോടെയാണ് സ്വർണക്കടത്ത് പിടിച്ചത്.
എന്നാൽ 25,000 രൂപ കമ്മീഷൻ ലഭിക്കുന്നതിനായി മറ്റൊരാൾ പറഞ്ഞതു പ്രകാരമാണ് താൻ ഇതു ചെയ്തതെന്നും ആർക്കാണ് സ്വർണം നൽകേണ്ടതെന്ന് അറിയില്ലെന്നും ഇയാൾ െപാലീസിനോട് പറഞ്ഞു. കസ്റ്റംസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.