മനീഷ്
Posted On
date_range Updated On
date_range സ്ത്രീയെ വെട്ടിപ്പരിക്കേൽപിച്ച യുവാവ് പിടിയിൽ
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി നെടുവന്നൂരിൽ വീടുകയറി സ്ത്രീയെ ആക്രമിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ടയെ നെടുമ്പാശ്ശേരി പൊലീസ് പിടികൂടി. ഇടക്കൊച്ചിയിൽ താമസിക്കുന്ന അരൂക്കുറ്റി ചെട്ടിപ്പറമ്പിൽ വീട്ടിൽ മനീഷിനെയാണ് (25) പിടികൂടിയത്.
13ലേറെ കേസിലെ പ്രതിയായ ഇയാൾ കാപ്പ ചുമത്തപ്പെട്ട് ജയിലിൽനിന്ന് അടുത്തിടെ പുറത്തിറങ്ങിയതാണ്. മയക്കുമരുന്ന്, മോഷണം, ക്വട്ടേഷൻ കേസുകളിൽ പ്രതിയായ ഇയാൾ ആവശ്യപ്പെട്ട പണം നൽകാത്തതിനാണ് സ്ത്രീയെ വീട്ടിൽ കയറി ഇരുകാലിലും വെട്ടിപ്പരിക്കേൽപിച്ചത്. പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.