പള്ളുരുത്തി: മദ്യ ലഹരിയിൽ ടയറില്ലാതെ കിലോമീറ്ററുകൾ കാർ ഓടിച്ചയാളെ നാട്ടുകാർ പിട ികൂടി പൊലീസിൽ ഏൽപിച്ചു. അരൂർ സ്വദേശി ബ്രിട്ടോ (32) ആണ് പിടിയിലായത്. അരൂർ ഭാഗത്തുനിന്നാണ് ഇയാൾ മുൻവശം വലത് ഭാഗത്ത് ടയറില്ലാത്ത കാർ ഓടിച്ചുവന്നത്. ഞായറാഴ്ച രാത്രി 11.30ഒാടെയാണ് സംഭവം. വലിയ ശബ്ദത്തോടെ പള്ളുരുത്തി വെളിയിലെത്തിയപ്പോൾ പന്തികേടു കണ്ട നാട്ടുകാർ വണ്ടി തടഞ്ഞുനിർത്തുകയായിരുന്നു.
അപ്പോഴാണ് കാർ ടയറില്ലാതെയാണ് ഓടിയതെന്ന് മനസ്സിലായത്. ഉടൻ പള്ളുരുത്തി പൊലീസിൽ വിവരമറിയിച്ച് ഡ്രൈവറെ കൈമാറി. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.