ഇന്ത്യ–പാക്​ അതിർത്തിയുടെ ചിത്രം മാറി; വിവാദം

 ന്യൂഡൽഹി: ആഭ്യന്തര മന്ത്രാലയത്തി​​െൻറ വാർഷിക റിപ്പോർട്ടിൽ രാജ്യത്തി​​െൻറ അതിർത്തിയുടേതെന്ന പേരിൽ തെറ്റായ ചിത്രം വന്നത് വിവാദമായി. ഇന്ത്യ- പാകിസ്താൻ അതിർത്തിയിൽ സ്ഥാപിച്ച ഫ്ലഡ്ലൈറ്റി​​െൻറ ചിത്രമാണ് മാറിയത്. ചിത്രം ഇന്ത്യ-പാക് അതിർത്തിയുടേതല്ലെന്നും സ്പെയിൻ-മൊറോേക്കാ അതിർത്തിയുടേതാണെന്നുമാണ് റിപ്പോർട്ട്. ഇതുസംബന്ധിച്ച് ആഭ്യന്തരവകുപ്പ് സെക്രട്ടറി രാജീവ് മെഹറിഷി അതിർത്തി രക്ഷാസേനയോട് വിശദീകരണം തേടി. അബദ്ധമാണെങ്കിൽ ക്ഷമ ചോദിക്കാൻ സന്നദ്ധനാണെന്നും അദ്ദേഹം പറഞ്ഞു. 2006ൽ സ്പാനിഷ് ഫോേട്ടാഗ്രാഫർ സാവിയർ മൊയാനോ പകർത്തിയതാണ് ചിത്രമെന്നാണ് കണ്ടെത്തൽ. രാജ്യാതിർത്തിയിൽ 1943 കി.മീറ്ററോളം ഫ്ലഡ്ലൈറ്റ് സ്ഥാപിച്ചതായി റിപ്പോർട്ടിൽ പറയുന്നിടത്താണ് തെറ്റായചിത്രം ചേർത്തിരിക്കുന്നത്.
Tags:    
News Summary - india-pak border

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.