കളമശ്ശേരി: എടയാർ വ്യവസായമേഖലയിൽ രാത്രി മാലിന്യം പെരിയാറിൽ ഒഴുക്കിെക്കാണ്ടിരിക്കെ വാഹനം നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. ചൊവ്വാഴ്ച രാത്രി 11.30ഓടെ മിനിലോറിയിൽ പ്രേത്യകം തയാറാക്കിയ ടാങ്കിൽ മാലിന്യം കൊണ്ടുവന്നതാണ് പിടികൂടിയത്. എല്ലുകമ്പനിയിൽനിന്നുള്ള മാലിന്യമെന്നാണ് പിടികൂടിയവർ ആരോപിക്കുന്നത്. എടയാറിൽ ഓൾഡ് മസ്ജിദ് റോഡിൽ പുഴയോട് ചേർന്നുള്ള നിർമാണത്തിലിരിക്കുന്ന കമ്പനിവളപ്പിൽ നിർത്തിയാണ് മാലിന്യം ഒഴുക്കിയത്. ചൊവ്വര സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി. ഇത് ശ്രദ്ധയിൽെപട്ട് പ്രദേശവാസികൾ എത്തിയതോടെ വാഹനജീവനക്കാർ ഓടിരക്ഷപ്പെട്ടു. ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥെരയും ബിനാനിപുരം പൊലീസും സ്ഥലത്തെത്തി സാമ്പിൾ എടുത്ത് മടങ്ങി. എന്നാൽ, വാഹനം കസ്റ്റഡിയിലെടുക്കാൻ കൂട്ടാക്കിയില്ല. പിന്നീട് ബുധനാഴ്ച ഉച്ചക്ക് രേണ്ടാടെ എത്തിയാണ് പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തത്. ഇതിനിടെ, മാലിന്യം പുഴയിലേക്കൊഴുക്കാൻ ഉപയോഗിച്ച ഹോസ് ഉടമകൾ രാത്രിതന്നെ കടത്തിയിരുന്നു. നാട്ടുകാരുടെ എതിർപ്പ് ഉയർന്നതോടെ പൊലീസ് വാഹന ഉടമയെ വിളിച്ചുവരുത്തി ഹോസ് തിരിച്ചെത്തിച്ചു. കറുത്ത നിറത്തിെല രൂക്ഷ ദുർഗന്ധമായിരുന്നു മാലിന്യത്തിന്. എവിടെനിന്നുള്ള മാലിന്യമെന്ന് വെളിപ്പെടുത്താൻ ഉടമ തയാറായില്ല. മാലിന്യം ഒഴുക്കുന്നതിന് പുഴയിലേക്ക് വലിയ പൈപ്പ് പ്രേത്യകം സ്ഥാപിച്ചതും കാണാമായിരുന്നു. ഇതിലേക്ക് ഹോസ് യോജിപ്പിച്ചാണ് മാലിന്യം പുഴയിലേക്ക് ഒഴുക്കിയതെന്ന് പിടികൂടിയവർ പറഞ്ഞു. പാതാളം റെഗുലേറ്റർ ബ്രിഡ്ജിന് പുറത്താണ് സംഭവം. മാലിന്യം തള്ളുന്നത് ഏലൂർ വെട്ടുകടവ് തുടങ്ങിയ പ്രദേശങ്ങളിൽ മത്സ്യസമ്പത്തിന് ഭീഷണിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.